കാഞ്ഞിരപ്പള്ളി : കെ.എം.എ ഡയാലിസിസ് സെന്ററും ഈരാറ്റാറ്റുപേട്ട റിംസ് ആശു പത്രിയും സംയുക്തമായി ആരംഭിക്കുന്ന കെ.എം.എ പോളി ക്ലിനിക്കിന്റെ ഉദ്ഘാട നം ശനിയാഴ്ച രാവിലെ 9 ന് ആന്റോ ആന്റണി എം.പി നിര്‍വ്വഹിക്കുമെന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെ. എം.എ ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും രക്ത നിര്‍ണയ വും നടത്തും. 
കഴിഞ്ഞ 37 വര്‍ഷമായി ജനസേവന മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ.എം.എ ഒരു വര്‍ഷം മുമ്പാണ് വൃക്ക രോഗികളെ സഹായിക്കുന്നതിന്നായി സൗജന്യ ഡയാലി സിസ് സെന്ററുമായി ചികത്സാ രംഗത്ത് എത്തിയത്. ഒരു വര്‍ഷത്തിനിടെ 25 രോഗി കള്‍ക്കായി 1500 ഓളം സൗജന്യ ഡയാലിസിസ് നടത്തിക്കഴിഞ്ഞു. ഒരു മാസം രണ്ടര ലക്ഷത്തോളം രൂപയാണ് ഇതിന്നായി ചിലവഴിക്കുന്നത്. ഒരേ സമയം മൂന്നു പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ ഒരു ദിവസം രണ്ട് ഷിഫ്റ്റിലായി ആറു രോോഗികള്‍ക്ക് ഡയാലിസിസ് നടത്തി വരുന്നു. 
കാഞ്ഞിരപ്പള്ളിയിലെയും 25 കിലോ മീറ്ററോളം ചുറ്റളവിലുള്ള രോഗികളാണ് ഇവി ടെ ഡയാലിസിസിനായി എത്തുന്നത്. 75 ഓളം രോഗികള്‍ വെയ്റ്റിംങ് ലിസ്റ്റില്‍ കഴി യുന്ന സാഹചര്യത്തില്‍ രണ്ട് മെഷീനുകള്‍ കൂടി സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലമാ ക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പോളി ക്ലിനിക്കില്‍ ജനറല്‍ മെഡിസിന്‍, ശിശു രോഗം, ഇ.എന്‍.ടി, ഗൈനോക്കോളജി, ജനറല്‍ സര്‍ജറി, ഫാമിലി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ റിംസ് ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും സൗജന്യ നിരക്കില്‍ ലഭ്യമാവും. 
ഉദ്ഘാടന സമ്മേളനത്തില്‍ കെ.എം.എ സെക്രട്ടറി അഡ്വ. വി.എസ് ഹഫീസ് സ്വാഗതം ആശംസിക്കും. പ്രസിഡന്റ് അഡ്വ.ഷാനു കാസിം അധ്യക്ഷത വഹിക്കും. റിംസ് ഹോ സ്പിറ്റല്‍ ചെയര്‍മാന്‍ ആശംസകളര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഷാനു കാസിം, സെക്രട്ടറി അഡ്വ.വി.എസ് ഹഫീസ് ഖാന്‍, വൈസ് പ്രസിഡന്റ് ഷാജി പാടിക്കല്‍, ട്രഷര്‍ എം.എം യൂനസ് സലിം, കെ.ഐ ഷുക്കൂര്‍ കല്ലുങ്കല്‍, റിംസ് ഹോ സ്പിറ്റല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.