ബീഫ് കിട്ടാനില്ലാതെ എങ്ങനെ ബീഫ് ഫെസ്റ്റ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മാടുകളുടെ വരവ് നിലച്ചതോടെ ബീഫുണ്ടാക്കി പ്രതിഷേധി ക്കാനും അവസരമില്ലാതാകുകയാണ്.പ്രധാന ചന്തയായ കൊടികുത്തി യിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അഞ്ഞൂറിൽ താഴെ മാടുകളെ എത്തിയുള്ളു. മുൻപ് ആയിരം മാടുകൾ ഇവിടെ വിൽപന നടത്തി യിരുന്നു. kodukuthy kaala chanda 2 copy
പ്രാദേശിക ചന്തകളിൽനിന്നും കർഷകരിൽനിന്നും ചെറുകിട കച്ചവട ക്കാർ എത്തിക്കുന്ന മാടുകളാണ് നിലവിൽ കൊടികുത്തിയിലെത്തുന്നത്. മധുര, കന്പം, ഈറോഡ് എന്നിവിടങ്ങളിൽ നിന്നുള്ള മാടുകളുടെ വരവ് കുറഞ്ഞതോടെ ഇറച്ചിവില കിലോയ്ക്ക് 300 കടക്കുകയാണ്.kodukuthy kaala chanda 1 copySCOLERS
280 രൂപയിൽനിന്ന് സമീപദിവസങ്ങളിൽ 300 ലെത്തിയ ഇറച്ചിവില വരുംദിവസങ്ങളിൽ വീണ്ടും കൂടുമെന്നാണ് സൂചന. നാട്ടിൻ പുറത്തു നിന്നു വാങ്ങുന്ന പോത്ത്, മൂരി എന്നിവയെയാണ് കൂടുതലായി കശാ പ്പു ചെയ്യുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും ബീഫ് വിഭവങ്ങൾക്കു വില കൂടിത്തുടങ്ങി.