കാഞ്ഞിരപ്പള്ളി:ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് മുചക്ര സ്‌കൂട്ടറില്‍ ഇടി ച്ച് വികലാംഗന് പരു ക്കേറ്റു.തലയ്ക്ക് ഗുരുതര പരുക്കേറ്റ കട്ടപ്പന മാട്ടുക്കട്ട ചാലുങ്ക ല്‍ രാജനെ(62)കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക്12മണിയോടെ കുന്നുംഭാഗം സെന്റ് ജോസഫ് കണ്ണാശുപത്രിക്ക് സമീപമാ  രുന്നു അപകടം.മാട്ടുക്കട്ടയില്‍ നിന്നും പള്ളിക്കത്തോട്ടിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന രാജന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരെ എത്തിയ കെ എസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗം ഇടിച്ചാണ് അപകടമുണ്ടായത്.കുമളിയിലേക്ക് പോവുകയായിരുന്നു ബസ്.