കാഞ്ഞിരപ്പള്ളി:പൊതു പ്രവര്‍ത്തന രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന പഞ്ചായത്തംഗം കൃഷ്ണ കുമാരി ശശികുമാറിന്റെ അകാല നിര്യാണം നാടിനെ ദുഖത്തിലാഴ്ത്തി.ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച പുല ര്‍ച്ചെയായിയരുന്നു അന്ത്യം.കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22-ാംവാര്‍ഡംമാണ്.

ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറായിരു ന്നു.കോട്ടയം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും, കാഞ്ഞിരപ്പള്ളി സര്‍ വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയും ,കാഞ്ഞിരപ്പള്ളി കോ ഓപ്പറേ റ്റീവ് എംപ്‌ളോയ്‌മെന്റ് സൊസൈറ്റിയുടെ ബോര്‍ഡംഗവുമാണ് . 2010-11 വര്‍ഷം ബ്‌ളോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹി ച്ചു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.krishnakumari sasikumar funeral 44വിഴിക്കത്തോട് കൃഷണഭവനില്‍(പുളിക്കപ്പറമ്പില്‍)പരേതനായ ശശി കുമാറിന്റെ ഭാര്യയാണ് കൃഷ്ണകുമാരി.കാഞ്ഞിരപ്പള്ളി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്നു ശശികുമാര്‍.

മൃതദേഹം ഉച്ചയ്ക്ക് കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫി സ് അങ്ക ണത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. രാഷ്ട്രീയ,സാമൂഹ്യ, സാംസ്‌കാ രിക രംഗത്തെ പ്രശസ്തുരുള്‍പ്പടെ വന്‍ജനാവലിയാണ് കൃഷ്ണകുമാ രിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം വൈകിട്ട് അഞ്ചു മണിയോടെ വിഴിക്കത്തോട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.krishnakumari sasikumar funeral 7മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആന്റോ ആന്റണി എം.പി.എംഎല്‍എ മാരായ കെ.സി.ജോസഫ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ.എന്‍.ജയ രാജ്, വി.പി.സജീന്ദ്രന്‍ ,മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ്,ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ലതികാ സുഭാഷ്, ജോസഫ് വാഴയ്ക്കന്‍, സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാ നി,ഡിസിസി സെക്രട്ടറി പി.എ.ഷെമീര്‍,ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,കെ.രാജേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ ഷക്കീല നസീര്‍(കാഞ്ഞിരപ്പള്ളി),കെ.എസ്.രാജു(മുണ്ടക്കയം), ജോളി ഡൊമിനിക് പാറത്തോട്, സുമംഗലാദദേവി(എലിക്കുളം), ടി.എസ്.കൃഷ്ണകുമാര്‍(എരുമേലി). യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.ഷാനവാസ്, ഏരിയ സെക്രട്ടറി പി.എൻ.പ്രഭാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീം അഹമ്മദ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
krishnakumari sasikumar funeral 6ഗ്രാമ പഞ്ചായത്തംഗം കൃഷ്ണകുമാരി ശശികുമാറിന്റെ വേര്‍പാടില്‍ അനുശോചിച്ച് കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ യോഗം ചേര്‍ന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീര്‍ അദ്ധ്യക്ഷയായി.krishnakumari sasikumar funeral 5ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്‌ളോക് പഞ്ചായത്തംഗങ്ങളായ മറിയാമ്മ ടീച്ചര്‍, റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആര്‍.തങ്കപ്പന്‍, എം.എ.റിബിന്‍ ഷാ, ടോംസ് ആന്റെ ണി, വിദ്യാരാജേഷ്, നസീമ ഹാരിസ്,ഒ.വി. റെജി, ജാന്‍സി ജോര്‍ജ്, നൈനാച്ചന്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളായ ഷമീം അഹമ്മദ്, എം.എ.ഷാജി, പി.കെ.ഗോപി, പി.എ.താഹ, എന്‍.സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.അഡ്വ: പി.എ.ഷമീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.krishnakumari sasikumar funeral 4 krishnakumari sasikumar funeral 3
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കാഞ്ഞിരപ്പ ള്ളി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കൃഷ്ണകുമാരി ശശികുമാറിന്റെ അകാല വേര്‍പാടില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. പി.എ. മുഹമ്മദ് ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, മെമ്പര്‍മാരായ പി. കെ. അബ്ദുള്‍ കരീം, വി.റ്റി. അയൂബ് ഖാന്‍, ശുഭേഷ് സുധാകരന്‍, പ്രകാശ് പളളിക്കൂടം, ജയിംസ് പി. സൈമണ്‍, മറിയമ്മ ടീച്ചര്‍, സോഫി ജോസഫ്, അജിതാ രതീഷ്, ആശാ ജോയി. പി.ജി. വസന്ത കുമാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.krishnakumari sasikumar funeral 2
കൃഷ്ണകുമാരി ശശികുമാറിന്റെ നിര്യാണത്തില്‍ ഐഎന്‍ടിയുസി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കല്‍ അധ്യക്ഷതവഹിച്ചു. റീജണല്‍ സെക്രട്ടറി പി.പി.എ. സലാം, ഷാജി മൈക്കിള്‍, ഷിബിലി മണ്ണാറക്കയം, സുനില്‍ സീബ്ലൂ, സന്തോഷ് മണ്ണനാനി, സിബി കടന്തോട്, അബ്ദുള്‍ അസീസ്, ഷെമീര്‍ അഞ്ചലിപ്പ, ഷാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.

കൃഷ്ണകുമാരി ശശികുമാറിന്റെ നിര്യാണത്തില്‍ വനിതാ കോണ്‍ഗ്രസ്-എം ജില്ലാ ജനറല്‍ സെക്രട്ടറി സെലിന്‍ സിജോ മുണ്ടമറ്റം അനുശോചിച്ചു.krishnakumari sasikumar funeral 1കൃഷ്ണകുമാരി ശശികുമാറിന്റെ നിര്യാണത്തില്‍ യൂത്ത്ഫ്രണ്ട്-എം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ബിനേഷ് പൂവത്താനിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ജയിംസ് പെരുമാകുന്നേല്‍, സിജോ മുണ്ടമറ്റം, അജു പനയ്ക്കല്‍, ഷാജി പുതിയാപറന്പില്‍, വിഴിക്കത്തോട് ജയകുമാര്‍, ജിജോ കാവാലം, ആല്‍ബിന്‍ പേണ്ടാനം, ജോജി മോടിയില്‍, സിബി തൂന്പുങ്കല്‍, അലന്‍ പൂച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.