കണമല : കൃഷിപ്പണി കഴിഞ്ഞ് വീടിനടുത്തുളള നദിയിൽ കുളിക്കാൻ പോയ ആളെ വീണ്  ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേ ക്കും മരിച്ചു. മൂക്കൻപെട്ടി കോസ് വേ പാലത്തിന് സമീപം പുളിച്ചുമാക്കൽ തങ്കച്ചൻ (57) ആണ് മരിച്ചത്.
വൈകിട്ട് ആറ് മണിയോടെ സമീപത്തെ അഴുതാ നദിയിലാണ് കുളിക്കാനിറങ്ങിയത്. സംരക്ഷണ ഭിത്തിയിൽ നിന്നും കാൽ വഴുതി വീണ് പരിക്കേറ്റതാണ് മരണത്തിലേ ക്കെത്തിയതെന്ന് കരുതുന്നു. കുളി കഴിഞ്ഞ് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് വീണ് പരിക്കേറ്റ നിലയിൽ നദിയി ൽ കണ്ടെത്തിയത്.
സംസ്ക്കാരം പിന്നീട്. തങ്കമ്മയാണ് ഭാര്യ. മക്കൾ- ആശ, അനു. മരുമക്കൾ – സന്തോഷ് എയ്ഞ്ചൽവാലി, അനിൽ എരുമേലി.