മുണ്ടക്കയം:കൂറ്റന്‍ മരം കടപുഴകി വീണു ഒരു വീട് പൂര്‍ണ്ണമായും മറ്റൊരു വീട് ഭാഗീകമായും തകന്നു. മൂന്നു പേര്‍ക്ക് പരുക്ക്. ടൗണില്‍ 12 ഏക്കര്‍ റോഡിനു സമീപം ആറ്റുപുറമ്പോക്കിലാണ് സംഭവം. പൂര്‍ണ്ണ മായും തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടായിരുന്ന ചെറുതോട്ട് ചെല്ലമ്മ(75), മകള്‍ രാധാമണി(ജോളി-45), രാധാമണിയുടെ മകന്‍ അഖില്‍(13) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. ഒരുപോലെ വളര്‍ന്ന് കൂറ്റന്‍ മരമായി മാറിയ ആല്‍ മരവും ആഞ്ഞിലിയും കടപുഴകി വീഴു കയായിരുന്നു. തിട്ടയ്ക്ക് മുകളില്‍ സര്‍ക്കാര്‍വക സ്ഥലത്ത്‌നിന്ന മരം ചെല്ലമ്മയുടെ വീടിനു മകളിലേയ്ക്ക് നിലംപതിക്കുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വീട് പൂര്‍ണ്ണമായും തകര്‍ന്ന് മരത ടിയാല്‍ മൂടിയ നിലയിലായിരുന്നു. തടികള്‍ക്കിടയില്‍ പെട്ട അഖി ലിനെ ആദ്യം തന്നെ നാട്ടുകാര്‍ രക്ഷിച്ചു. പിന്നീട് വളരെനേരംകൊണ്ട് നടത്തിയ ശ്രമത്തിനൊടുവിലാണ് മറ്റു രണ്ടുപേരെ പുറത്തെടുക്കാനാ യത്.
മണ്ണും കല്ലും വന്ന് വീണ് മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാ യിരുന്നു ചെല്ലമ്മയും രാധാമണിയും കിടന്നത്. മണ്ണും കല്ലും നീക്കം ചെയ്യുകയും ചെറിയ മരക്കൊമ്പുകള്‍ വെട്ടിമാറ്റുകയും ചെയ്ത ശേഷ മാണ് ഇരുവരെയും പുറത്തെടുത്തത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകട ഭീതിയില്‍ നിന്നും മൂവരും ഇനിയും മുക്തമായിട്ടില്ല. ചെല്ലമ്മ യുടെ ദേഹമാസകലം പരുക്കേറ്റു. രാധാമണിയുടെ കൈകളിലും കാല്‍ക ളിലും പരുക്കുണ്ട്. അഖിലിന്റെ തലയ്ക്കാണ് മുറിവേറ്റിരിക്കുന്നത്. രണ്ട് ആഴ്ച്ച മുന്‍പാണ് രാധാമണിയുടെ ഭര്‍ത്താവ് മരണപെട്ടത്. അതിനു പിന്നാലെയാണ് വിധി കുടുംബത്തെ വീണ്ടും വേട്ടയാടിയത്. ചെറിയ വീടും വീട്ടിലുണ്ടായിരുന്ന കട്ടില്‍ അലമാര തുടങ്ങിയ എല്ലാ വസ്തുക്കളും തകര്‍ന്നു.
ആല്‍മരം നിന്നതിന് തൊട്ടു മുകളിലായുള്ള വീടിന്റെ മുറിയുടെ ഒരു ഭാഗവും തകര്‍ന്നു. മരം കടപുഴകിവീണപ്പോള്‍ കയ്യാല തകര്‍ന്നുപോ യതാണ് വീട് തകരുവാന്‍ കാരണമായത്. പീഡികയില്‍ തങ്കച്ചന്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് തകര്‍ന്നത് . വീട്ടിലുണ്ടായിരുന്നവര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു.
വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി കമ്പികള്‍ നിലംപതി ക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, വൈസ് പ്രസിഡന്റ് നസീമാഹരീസ് മണിമല സിഐ സുനില്‍കുമാര്‍ മുണ്ടക്കയം എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് , കാഞ്ഞിരപ്പള്ളി യില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.