ഇളങ്ങുളം: പുതുപ്പിള്ളാട്ടു വീട്ടില്‍ കഴിഞ്ഞ ദിവസം അഥിതികളായി എത്തിതു മയി ലുകളാണ്.രാവിലെ ഏഴു മണിയോടെ ഇണകാളായ രണ്ടു മയിലുകളാണു വീട്ടുമുറ്റ ത്ത് എത്തിയത്. സംഭവം അറിഞ്ഞു നിരവധിയാളുകള്‍ കാഴ്ചക്കാരായി എത്തിയെ ങ്കിലും സങ്കോചമില്ലാതെ ഇവ പറമ്പില്‍ മേഞ്ഞു നടന്നു.
മയിലുകളെ കണ്ടതോടെ കാക്കകള്‍ കൂട്ടമായി എത്തി ആക്രമിക്കാന്‍ ഒരുങ്ങിയെത്തി യെങ്കിലും ഇവ പറമ്പുകളിലൂടെ തീറ്റ തേടി നടന്നു.വനമില്ലാത്ത പ്രദേശത്ത് മയിലുകള്‍ എങ്ങനെയെത്തി എന്ന കൗതുകത്തിലാണ് നാട്ടുകാര്‍.