കുരുന്നുകളെ അക്ഷര ലോകത്തേയ്ക്ക് സ്വീകരിച്ച് എം.ഇ.എസ് പബ്ലിക് സ്കൂളിൽ ഇന്ന് പ്രവോശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.സ്കൂൾ ചെയർമാർ പി.പി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. മുൻ എം. ൽ. എ . കെ.ജ. തോമസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ആർ രഞ്ജിത്ത് സ്വാഗതം ആശംസിച്ചു. അധ്യയന വർ ഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് നിർവഹിച്ചു.
പുതിയ അധ്യാപകരെ സ്കൂൾ സെക്രട്ടറി മുഹമ്മദ് നജീബ്, പുതിയ കുട്ടികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു എന്നിവർ സ്വാഗതം ചെയ്തു.
കലാമണ്ഡലം ഉദ്ഘാടനം യുവ സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കൽ നിർവഹിച്ചു.സ്കൂൾ വികസനകാര്യ സമിതി അധ്യക്ഷൻ നൗഷാദ് ഇല്ലിക്കൽ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് ബഡായിൽ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഫസൽ ഹക്ക്, അനിൽ ഷാസ്, ടി. എസ്. റഷീദ്, പി. എച്. മുഹമ്മദ് നാസർ, സെബാസ്റ്റ്യൻ മറ്റത്തിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഷാഹിന പി..യു. കൃതജ്ഞത അർപ്പിച്ചു.