കാഞ്ഞിരപ്പള്ളി:ഒന്നര കിലോഗ്രാമിലേറെ കഞ്ചാവുമായി കുപ്രസിദ്ധ ക്വട്ടേഷന്‍ നേതാ വ് കോബ്രാ വിനീതിന്റെ സംഘാഗങ്ങളായ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൂവപ്പള്ളി ആലംപരപ്പ് കോളനി പുത്തന്‍പുരയില്‍ അനന്തു(20), ഇടശേരിമറ്റം രാ ഹുല്‍(21), കാഞ്ഞിരപ്പള്ളി കെഎംഎ ഹാള്‍ ഭാഗത്ത് പള്ളിവീട്ടില്‍ സിയാദ്(21) എ ന്നിവരാണ് പിടിയിലായത്. 
ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 1.65 കിലോഗ്രാം കഞ്ചാവുമായി കൂവപ്പള്ളി മലബാര്‍ കവല ഭാഗത്തു നിന്നാണ് ഇവരെ കാഞ്ഞിരപ്പള്ളി എസ്‌ഐ എഎസ് അന്‍സിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. 
അനന്തു, സിയാദ് എന്നിവരുടെ പേരില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് എക്‌സൈസ് കേസ് നലിവലുണ്ടെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ മണിമല പൊലീസ് സ്റ്റേഷനില്‍ വാ ഹന മോഷണ കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.കോബ്രാ വിനീത ഇപ്പോള്‍ കഞ്ചാവ് കേസില്‍ ആലുവ സബ് ജയിലാണ്.