മുക്കൂട്ടുതറ : മദ്യപിച്ചെത്തിയ ആൾ മഴ നനയാതിരിക്കാൻ വാങ്ങിയ കുട തിരികെ കൊടുക്കുന്നതിനിടെ അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാ തി. സംഭവമറിഞ്ഞ് വീട്ടമ്മയുടെ ഭർത്താവും ബന്ധുക്കളുമെത്തിയതോടെ അയൽവാ സിയായ പ്രതി നാടുവിട്ടു.
കഴിഞ്ഞ ദിവസം ശ്രീകൃഷ്ണജയന്തി ദിനത്തിൽ ശോഭായാത്രയിൽ പങ്കെടുക്കാൻ പോ കുന്നതിന് വേണ്ടിയാണ് അയൽവാസി കുട വാങ്ങിയതെന്നും അൽപസയം കഴിഞ്ഞ് തിരികെ കുട തരുമ്പോഴാണ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും വീട്ടമ്മ പോലിസിനോട് പറഞ്ഞു.
സംഭവം സംബന്ധിച്ച് എരുമേലി പോലിസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി സ്ഥലം വിട്ടതെന്ന് പറയുന്നു.