നിയമലംഘനം നടത്തിപ്രവര്ത്തിക്കുന്ന കോട്ടയം കുട്ടിക്കല്‍ പഞ്ചായ ത്തിലെ പാറമട നാട്ടൂകാരുടെ ജീവനും ഭീഷണിയാവുന്നു. അമിതലോഡു മായി ഏത്തിയ ടോറസ് ലോറിയ നിയന്ത്രണംവിട്ടത് വലിയ ആശങ്ക യ്ക്കാണ് വഴിവെച്ചത്.ആള്‍താമസമുള്ള വീടിന് മുകളിലേക്ക് മറിയാ തെ ലോറി നിന്നതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയി ല്‍ നിന്നും അമിത ലോഡുമായി വന്ന ടോറസ് ലോറിയാണ് അപകടത്തി ല്‍പ്പെട്ടത്.നിയന്ത്രണംവിട്ട ലോറി മതിലില്‍ ഇടിച്ച് നിന്നതിനാല്‍ സമീപ ത്തെ വീടിന് മുകളില്‍ പതികാതെ വന്‍ദുരന്തം വഴിമാറുകയായിരുന്നു.അമിതഭാരം വഹിച്ചുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെ ട്ട് സമരം നടത്തിയ നാട്ടൂകാരെ മുന്‍പ് പോലിസ് കളളകേസില്‍ കൂടുക്കി യതായും ആരോപണമുണ്ട്.സംഭവം നടന്ന ഉടന്‍ ഓടികൂടിയ നാട്ടൂകാര്‍ വാഹനം സ്ഥലത്തു നിന്നു മാറ്റുവാന്‍ അനുവദിച്ചില്ല പീന്നിട് തഹസില്‍ ദാറും,മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയ ശേഷ മാണ് വാഹനം നീക്കം ചെയ്യുവാന്‍ അനുവദിച്ചത്.
ജനങ്ങളുടെ പരാതി കണക്കിലെടുത്ത് തഹസില്‍ദാര്‍ പാറമടയ്ക്ക് സ്റ്റോ പ്പ് മെമ്മോയും നല്കി.സമാനമായ രീതിയില്‍ രണ്ടും മാസം മുന്‍പ് മറ്റൊരുവാഹനവും അപകടത്തിപ്പെട്ടിരുന്നു.8.3 ടണ്‍ഭാരം മാത്രം അനു വദനീയമായ റോഡിലൂടെയാണ് 40 ടണ്‍ വഹിച്ചുകൊണ്ടുള്ള ടോറസു കള്‍ ദിവസവും കടന്നുപോകുന്നത്.ഇതിന് ഏതിരെ നാട്ടൂകാരുടെ പ്രതി ഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
വ്യാഴാഴ്ച്ച വൈകിട്ട് നിറയെ കരിങ്കല്ലുകളുമായി ഇറക്കം ഇറങ്ങി വന്ന ലോറി വളവ് തിരിക്കാനാകാതെ മുന്‍വശത്തെ തിട്ടയുടെ വശത്തേയ്ക്ക് വീലുകള്‍ താഴുകയായിരുന്നു. റോഡിന് അടിവശത്തായുള്ള വീട്ടിലെ ആളുകള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടികൂടുകയും ലോറി പിന്നോട്ട് ഏടുക്കുന്നത് കൂടുതല്‍ അപകട സാധ്യതയുള്ളതിനാല്‍ ശ്രമം തടയുകയുമായികുന്നു.
കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് അധികൃതരും നാട്ടുകാരുമായി ചര്‍ച്ച നടത്തി. ജനങ്ങളുടെ പരാതികള്‍ അനുസരിച്ച് പാറമടയ്ക്ക് സ്റ്റേ നോട്ടീസ് നല്‍കണമെന്നും കൊടുങ്ങ റൂട്ടില്‍ ഭാരവാഹനങ്ങള്‍ നിരോധിക്കുമെന്നും തഹസില്‍ദാര്‍ ജോസ് ജോര്‍ജ്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന് എന്നിവര്‍ അറിയിച്ചു.