കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടംകുഴി വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടു പ്പിൽ മത്സരിച്ച് വിജയിച്ച കുഞ്ഞുമോൾ ജോസ് പഞ്ചായത്ത് മെമ്പറായി സത്യപ്രതി ജ്ഞ ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ മുമ്പാകെയായിരുന്നു സത്യപ്ര തിജ്ഞ. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ പതിനൊന്ന് മണിയോടെ നടന്ന സത്യ പ്രതിജ്ഞ ചടങ്ങിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ട് നിന്നു. ജില്ലാ പഞ്ചായത്തംഗ വും കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയംഗവുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തു ങ്കലും കേരള കോൺഗ്രസിന്റെ പഞ്ചായത്തംഗങ്ങളും ചടങ്ങിൽ പങ്കെടുത്ത് ആശംസ നേർന്നത് ശ്രദ്ധേയമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, കെ.ആർ തങ്കപ്പൻ, ഷമീം അഹ മ്മദ്, എം.എ ഷാജി എന്നിവർ സംസാരിച്ചു.