മുണ്ടക്കയം:എക്‌സൈസ് വകുപ്പിന് ഉപയോഗത്തിനായി നല്‍കിയിരിക്കുന്നത് കാലപ ഴക്കം ചെന്ന കണ്ടം ചെയ്യാറായ ജീപ്പ്.മലയോര പാതകളില് ഉള്‍പെടെ റെയ്ഡുകള്‍ ന ടത്തുവാന്‍ പോകുന്നത് ഈ വാഹനത്തിലാണ്.ജീപ്പിന്റെ ബോഡിയില്‍ മുഴുവനായും തുരുമ്പ് പിടിച്ച നിലയില്‍ ദ്രവിച്ച് ഇരിക്കുകയാണ്.കീറി പറിഞ്ഞ സീറ്റുകളില്‍ പേപ്പ റുകള്‍ വിരിച്ചാണ് എക്‌സൈസുകാര്‍ യാത്രചെയ്യുന്നത്.

മുന്‍പ് ഇവിടെയുണ്ടായിരുന്ന ജീപ്പ് പ്രതിയെ പിടിക്കുവാന്‍ പോകും വഴി തമിഴ്‌നാട്ടി ലെ കമ്പത്ത് വച്ച് അപകടത്തില്‍ പെടുകയും കേടുപാടുകള്‍ സംഭവിക്കുകയുമായിരു ന്നു.ഇതിന് പകരമായി നല്‍കിയ ജീപ്പാണ് ഇപ്പോള്‍ ഒരുവര്‍ഷത്തിലേറെയായി ഇവി ടെ ഉപയോഗിക്കുന്നത്.
പാമ്പാടി റെയ്ഞ്ചില്‍ പുതിയ വാഹനം എത്തിയപ്പോള്‍ കണ്ടം ചെയ്യുവാനായി വച്ചി രുന്ന പഴയ ജീപ്പ് മുണ്ടക്കയത്തേയ്ക്ക് പകരം വിടുകയായിരുന്നു.ബ്രേക്ക് ഇല്ലാതെയും എന്‍ജിന്‍ കണ്ടീഷനില്ലാതെയും അപകടാവസ്ഥയിലാണ് ജീപ്പിലുള്ള യാത്ര.ജില്ലയുടെ മലയരോര മേഖലയിലെ വ്യാജ മദ്യ നിര്‍മ്മാണം ഉള്‍പെടെയുള്ളവയ്ക്ക് തടയിടുവാ ന്‍ എക്‌സൈസ് സംഘത്തിന്‍ കാട്ടുവഴികള്‍ താണ്ടി യാത്ര ചെയ്യേണ്ടതും ഈ ജീപ്പിലാ ണ്.