മുണ്ടക്കയം:കാറിൽ സ്കൂൾ ബസ് ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. 31– ാം മൈൽസ്വദേശി ജോർജ്കുട്ടിയുടെ ഭാര്യ ടെസിമോൾ ഏബ്രഹാം  (46) മകൾ മരിയ(16) എന്നിവർക്കാണ് പരുക്കേറ്റത്.ഇന്നലെ രാവിലെ ഒൻപത് മണിയോടെ 31–ാം മൈലിലാണ് അപകടം നടന്നത്.കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തമ്പലക്കാട് വേദവ്യാസ സ്കൂളിന്റെ ബസ് കാറിൽ ഇടിക്കുകയായിരുന്നു.  പരുക്കേ റ്റ ടെസിമരിയ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പി ച്ചു.