കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട കാറിടിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ അധ്യാപിക ലിൻസി ചെറിയാൻ (46) മരിച്ചു. എംആർഎഫ് ജീവനക്കാര ൻ മഞ്ഞപ്പള്ളി എെക്കര എ.ജെ. സാബുവിന്റെ ഭാര്യയാണ്.
ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റോഡിൽ മഞ്ഞപ്പള്ളി ജംക്‌ഷനിലാ യിരുന്നു അപകടം. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാർ ലിൻസിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. മതിലിനും കാറിനുമിടയിൽപ്പെട്ട ലിൻസി തൽക്ഷണം മരി ച്ചു. കാർ ഓടിച്ചിരുന്ന ആൾ ഇറങ്ങി ഓടി രക്ഷപ്പെട്ടു. മറിഞ്ഞ കാർ പൊലീസ് എത്തി യാണ് നീക്കിയത്. പ്ലസ് വൺ വിദ്യാർഥി ലിബിൻസാബു ഏകമകനാണ്. 

കാളകെട്ടി സ്വദേശി സന്തു കെ.ജോർജിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് പൊ ലീസ് അറിയിച്ചു. ലിൻസിയുടെ മൃതദേഹം 26–ാം മൈൽ മേരിക്വീൻസ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം ശനിയാഴ്ച മൂന്നിന് മുത്തോലി സെന്റ്  ജോർജ് പള്ളിയിൽ. പാലാ ഇടമ റ്റം മുണ്ടാട്ടുചുണ്ടയിൽ കുടുംബാംഗമാണ്. ലിൻസിയുടെ മൃതദേഹം നാളെ ഒൻപതു മുതൽ 10 വരെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലും തുടർന്ന് 11 മുത ൽ 12 വരെ ഭർതൃ വീടായ മഞ്ഞപ്പള്ളിയിലെ ഐക്കര വീട്ടിലും പൊതു ദർശനത്തിനു വയ്ക്കും.