പൊന്‍കുന്നം:ചിറക്കടവ് പുളിമൂട്ടില്‍ ഡേകെയര്‍ സ്ഥാപനം നടത്തി യിരുന്ന ആതിര ‘ഭവനില്‍ പരേതനായ മോഹന്‍കുമാറി ( എസ്.ബി. റ്റി.മാനേജര്‍ ) ന്റെ ‘ഭാര്യ എം.ആര്‍.രമാദേവി ( 56 മുന്‍ വൈസ് പ്രിന്‍സിപ്പാള്‍ വിദ്യാധിരാജ സ്‌ക്കൂള്‍ പൊന്‍കുന്നം ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: ശ്യാം മോഹന്‍ ( ഡി.സി.എസ്. എറണാകുളം) ,വിഷ്ണു മോഹ ന്‍ (അക്‌സഞ്ചര്‍ ബാംഗ്ലൂര്‍. മരുമക്കള്‍: ആതിര ബേബി മുളയണ്ണൂര്‍ പൊന്‍കുന്നം ( അധ്യാപിക മറ്റക്കര എന്‍.എസ്.എസ്.എച്ച്. എസ്. എസ്. ). ചേപ്പും പാറക്ക് സമീപം രണ്ടാഴ്ച മുന്‍പുണ്ടായ അപകടത്തി ല്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
സുലഭ മാര്‍ക്കറ്റില്‍ നിന്നും സാധനവും വാങ്ങി പുറത്തേക്കിറങ്ങിയ ഇവര്‍ ഓടിച്ചിരുന്ന കാര്‍ ദേശീയ പാതയില്‍ വട്ടം തിരിയാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയത്തു നിന്നും കപ്പാടിന് പോകുകയായിരുന്ന അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രമാദേവി ഓടിച്ചിരുന്ന കാര്‍ റോഡിലേക്ക് മറിയുകയായിരുന്നു.
