കാഞ്ഞിരപ്പള്ളി∙ കാര്‍ഷിക ഉൽപ്പന്നങ്ങളുടെ  വിലതകര്‍ച്ചയിൽ ചെറുകിട കർഷകർ
നട്ടം തിരിയുമ്പോൾ  കൃഷി വകുപ്പിന്റെ  സേവനം  കർഷകർക്ക്
ലഭിക്കുന്നില്ലെന്ന് പരാതി. കാഞ്ഞിരപ്പള്ളി ബ്ളോക്ക് പരിധിയിൽ
കാലവർഷത്തിൽ വ്യാപക കൃഷി നാശമുണ്ടായിട്ടും കൃഷി വകുപ്പിന്റെ  കണക്കുകളിൽവളരെ തുച്ഛം മാത്രം .വ്യാപകമായ കൃഷി നാശമുണ്ടായതായി കർഷകർ പറയുമ്പോഴുംകൃഷി വകുപ്പ് അധികൃതർ  നിസംഗതയോടെയാണ് കൃഷി നാശത്തെ കാണുന്നതെന്നാണ്കർഷകരുടെ ആരോപണം. 50 ലക്ഷത്തിലധികം രൂപയുടെ കൃഷി നാശമുണ്ടായപാറത്തോട് പഞ്ചായത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ചിരിക്കുന്നഅപേക്ഷ മൂന്നെണ്ണം മാത്രമാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പറയുന്നു

.മുണ്ടക്കയത്ത് അഞ്ചും, കാഞ്ഞിരപ്പള്ളിയിൽ മൂന്നും അപേക്ഷകളാണ്ലഭിച്ചിരിക്കുന്നതത്രേ. കൃഷി നശിച്ച കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷനൽകേണ്ട മാർഗ്ഗങ്ങളും അറിയിപ്പുകളും മുൻ വർഷങ്ങളിൽ കൃഷിഭവനിൽ നിന്നുംനൽകിയിരുന്നു. എന്നാൽ ഇത്തവണ ഇത്തരം അറിയിപ്പുകളൊന്നും
ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. നഷ്ടപരിഹാര തുക ലഭിക്കുന്നതിന്
കർഷകർ കൃഷി നാശം ഉൾപ്പടെയുള്ള കൃഷി സംബന്ധമായി കാര്യങ്ങൾ കൃഷി സ്ഥലങ്ങളിൽ പോയിഅന്വേഷിക്കാൻ  ഉദ്യാഗസ്ഥർ തയ്യാറാകുന്നില്ലെന്നും  പരാതിയുണ്ട്. എല്ലാകൃഷി ഭവനുകളിലും കൃഷി സ്ഥലങ്ങളിൽ പോയി സന്ദർശനം നടത്തുന്നതിന് ഇരു ചക്രവാഹനം നൽകിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നില്ലെന്നും, ഇവയുടെ  ലോഗ് ബുക്ക്പരിശോധിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പാറത്തോട്ടിൽ വൻ കൃഷി നാശമുണ്ടായിട്ടും കൃഷിയുടെ വികസനുവുമായി
ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചിരിക്കുന്ന കാർഷിക വികസന സമതി
വിളിച്ചു കൂട്ടി ചർച്ച ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
കർഷകർക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നടപടി
ക്രമങ്ങളേറെയുണ്ട്. പ്രഥമ വിവര റിപ്പോർട്ട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ
മുഖേന ജില്ലാ കൃഷി ഒാഫിസർക്ക് സമർപ്പിക്കണം. തുടർന്ന് കർഷകരിൽ നിന്ന്
അപേക്ഷ സ്വീകരിച്ച് നാശമുണ്ടായ കൃഷി സ്ഥലങ്ങൾ  പരിശോധിച്ചു നാശനഷ്ടങ്ങൾ
കൃത്യമായി തിട്ടപ്പെടുത്തി സർക്കാരിന് സമർപ്പിക്കണം. എന്നാൽ ഇത്തരം
ജോലികൾക്ക് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിമുഖത കാട്ടുകയാണെന്നും
ആരോപണമുണ്ട് .ഇതു കൊണ്ടാണ്  കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ
ലഭിക്കാതെ പോകുന്നത്.

കൃഷി നഷ്ടത്തിൽ നടത്തുന്ന കർഷകർക്ക് ഇരുട്ടടിയാണ് പ്രകൃതി ക്ഷോഭം
മൂലമുണ്ടാകുന്ന കൃഷി നാശം.എന്നാൽ കൃഷി നാശങ്ങൾക്കുള്ള നഷ്ടപരിഹാര തുക
സർക്കാർ നാരിലട്ടിയിലധികം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം
കർഷകർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രകൃതി ക്ഷോഭങ്ങളിൽ നശിക്കുന്ന തെങ്ങ് ഒന്നിന് ലഭിച്ചു കൊണ്ടിരുന്ന
നഷ്ടപരിഹാര തുക–300 രൂപയിൽ നിന്നും  700രൂപയാക്കി വർധിപ്പിച്ചു.
കായ്ക്കാത്ത തെങ്ങിന് 350 രൂപയാക്കി വർധിപ്പിച്ചു. കുലച്ച വാഴ്യ്ക്ക് 60
രൂപയിൽ നിന്നും 100 രൂപയാക്കി, കുലയ്ക്കാത്തതിന് 75 രൂപയാക്കി
വർധിപ്പിച്ചു.
ടാപ്പ് ചെയ്യുന്ന ഒരു റബ്ബറിന്  50 രൂപയിൽ നിന്ന് 300 രൂപയാക്കി
വർധിപ്പിച്ചു. ടാപ്പ് ചെയ്യാത്തതിന് 25 രൂപയിൽ നിന്നും 200 രൂപയാക്കി
വർധിപ്പിച്ചു. ജാതി കായ്ക്കുന്നതിന് 400 രൂപയുമാക്കി. ഇൻഷുർ ചെയ്യുന്ന
കൃഷികൾക്ക് ഇതിൽ കൂടുതലാണ് നഷ്ടപരിഹാര തുകഇതിനിടെ ഉദ്യോഗസ്ഥരുടെ അനാസ്ഥാ മൂലം സർക്കാർ അനുവദിച്ചിരിക്കുന്നനഷ്ടപരിഹാര തുകയും ആനുകൂല്യങ്ങളു ലഭിക്കാതെ കർഷകർ വലയുകയാണ്. കൃഷിനാശത്തിന്റെ അളവ് കണക്കാക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കാലവർഷം തുടങ്ങിയതിന് ശേഷം കാറ്റിലും മഴയിലും ഇടിമിന്നലിലുമായി താലൂക്കിൽആയിരക്കണക്കിന് റബ്ബർ മരങ്ങളും ,തെങ്ങ്,പ്ളാവ്, മാവ് തുടങ്ങിയഫലവൃക്ഷങ്ങളും, വാഴ, കപ്പ, ജാതി തുടങ്ങിയ കൃഷികൾ