പിന്നോക്ക വിഭാഗക്കാരിയായ പത്തൊന്‍പതുകാരി കാമുകിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത സംഭവത്തില്‍ കാമുകനും സുഹൃ ത്തുക്കളും പോലീസ് പിടിയിലായി.

പൂഞ്ഞാര്‍ പെരിങ്ങളം ഓഴാങ്ങല്‍ എം.അനീഷ്(28) ബന്ധുവായ ഓഴാങ്ങല്‍ എസ്. അനീഷ്(33), സുഹൃത്തുക്കളായ കുളത്തുങ്കല്‍ അരുണ്‍ എന്ന കണ്ണന്‍(19), മൂന്നിലവ് കാനവരക്കല്‍ കെ.യു അനൂപ്(24) എന്നിവരെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മുണ്ട ക്കയം ഏന്തയാര്‍ സ്വദേശിനിയായ യുവതിയെയാണ് കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ പെണ്‍കുട്ടിയും അനീഷുമായി ഒരുമാസത്തിലേറെയായി ഫോണിലൂടെ സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 30ന് കാമുകനായ അനീഷ് പെണ്‍കുട്ടിയെ പെരിങ്ങളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു.

പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്ത് അനൂപ് ഫോണിലുടെ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പെണ്‍കൂട്ടിയുടെ വീടിന്റെ സമീപത്ത് കാറില്‍ എത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഏന്തയാര്‍ – കൈപ്പള്ളി റോഡിലെ എസ് വളവിന് സമീപമുള്ള വിറകുപുരയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മോാബൈലില്‍ പകര്‍ത്തിയ നഗ്‌ന ദൃശ്യങ്ങള്‍ വെളിയില്‍ വിടുമെന്നു പറഞ്ഞായിരുന്നു പീഡനം. രാത്രിയില്‍ ഉറക്കമുണര്‍ന്ന പെണ്‍കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ കാണാതെ ബഹളം വെച്ചതിനെ തുടര്‍ന്ന് വീട്ടുകാരകും നാട്ടുകാരും കൂടി തിരച്ചില്‍ നടത്തുകയായിരുന്നു ഈ സമയത്ത് മുണ്ടക്കയം പോലീസിലും വിവരമറിയിച്ചു.തുടര്‍ന്ന് റോഡിലൂടെ നടന്നു വരുന്ന പെണ്‍കുട്ടിയെ കണ്ട് ചോദ്യം ചെയ്തതിനെ തുര്‍ന്ന് പോലീസുമൊത്ത് നടത്തിയ തിരച്ചിലില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

ഈ സമയത്ത് സ്ഥലത്ത് സംശാസ്പതമായ നിലയില്‍ കണ്ട കാറിന്റെ നമ്പര്‍ നാട്ടുകാര്‍ പോലീസില്‍ ആറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്താകുന്നത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പി ക്കുമെന്ന് ഭീക്ഷണിയുള്ളതിനാല്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

മൂന്നുവരെ സംഭവസ്ഥലത്തു വെച്ചും നാലാമനെ വെള്ളിയാഴ്ച മുണ്ടക്കയം ടൗണില്‍ നിന്നും പിടികൂടുകയായരുന്നു.യുവാക്കളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തു വന്നത്.പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ഡി.വൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍, സി.ഐ ഷാജു ജോസ്, എസ്.ഐ അനൂപ് ജോസ്, എ.എസ്.ഐമാരായ ഷംസുദ്ദീന്‍, പോള്‍ മാത്യു, സന്തോഷ്, സി.പി.ഒമാരായ ബെന്നി ജേക്കബ്, ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.