കുറകെചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനിടെ ഇന്നോവ കാര്‍ കയ്യാലയില്‍ ഇടിച്ചു കയറി

മുക്കൂട്ടുതറ : പുതിയ ഇന്നോവാ കാര്‍ ഓടിച്ച് നവദമ്പതികള്‍ വീട്ടിലേയ്ക്ക് വരുന്നതി നിടെ കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അപകടം. നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകില്‍ കൂട്ടിയിട്ടിരുന്ന കോല്‍ തടികളിലൂടെ കയറി കയ്യാലയുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ ദമ്പതികള്‍ പരിക്കുകള്‍ ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. 
ഇന്നലെ പുലര്‍ച്ചയോടെ ശബരിമല പാതയിലെ മുക്കൂട്ടുതറ റോഡില്‍ കരിങ്കല്ലുംമൂഴി ക്കും ചെമ്പകപ്പാറയിക്കും മദ്ധ്യേയായിരുന്നു അപകടം. ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഇല്ലാത്തത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോ ഡില്‍ പെരുമ്പാമ്പിനെ കണ്ട് വാഹനം അപകടത്തില്‍ പെട്ടിരുന്നു.