പുഞ്ചവയൽ: സുരക്ഷാ വേലികളും കിടങ്ങുകളും എല്ലാം വാഗ്ദാനങ്ങളിൽ മാത്രമാ യി വനാതിർത്തിയിലെ ഗ്രാമങ്ങളിൽ വീണ്ടും കാട്ടാനകളുടെ അക്രമം. മൂന്നോലി, പാ ക്കാനം, മാങ്ങാപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാത്രിയിൽ കാട്ടാന കളി റങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുൻ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ സമാ നരീതിയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നാശം വരുത്തിയിരുന്നു. ഇക്കു റി ജനവാസ മേഖലയിലേക്കും ആനകൾ എത്തിയതോടെ അതീവ ഭീതിയിലാണ് നാട്ടു കാർ.

മൂന്നോലി ചക്കംകുഴി സുധാകരൻ, കാരയ്ക്കൽ പുരയിടം, മാങ്ങാപേട്ട വയലുങ്കൽ വിജയൻ, കുട്ടൻ, കലയത്തോലിൽ ബാബു, ഷാഫി എന്നിവരുടെ പുരയിടങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. റബർ മരങ്ങൾ വാഴ, തെങ്ങ് എന്നിവ കുത്തിമറിച്ചിട്ട നിലയി ലാണ്.കാട്ടാനകളെ കൂടാതെ പന്നി കാട്ടുപോത്ത് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യ വും മുൻ കാലങ്ങളിൽ മേഖലയിൽ വ്യാപകമായിരുന്നു. കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷനേടുവാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപെട്ട് നാട്ടുകാർ നിര വധി തവണ അധികൃതരോട് ആവശ്യപ്പെട്ടതോടെ വാഗ്ദാനങ്ങൾ പലതും ലഭിച്ചെങ്കി ലും, പല സ്ഥലങ്ങളിലും പ്രാവർത്തികമായില്ല.

വനാതിർത്തിയിൽ കുഴികൾ തീർക്കുകയോ സോളാർവേലി, കയ്യാല എന്നിവ നിർമി ക്കുകയോ ചെയ്താൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് ഒഴിവാക്കുവാനാകും. ആ ന ഇറങ്ങിയതോടെ വരും ദിവസങ്ങളിൽ വീണ്ടും ആനകൾ എത്തുമെന്നത് ഉറപ്പാണ്. ആനകളെ ഭയപ്പെടുത്തി ഓടിച്ച് കൃഷിയിടം സംരക്ഷിക്കുവാൻ പടക്കങ്ങൾ പൊട്ടിക്കു ക എന്നത് മാത്രമാണ് നാട്ടുകാർക്കുള്ള ഏക പ്രതിരോധ മാർഗം.