കാഞ്ഞിരപ്പള്ളി:മിനി ബൈപാസിന്റെ നിര്‍മ്മാണം സംബന്ധിച്ച രേഖകള്‍ അപ്രത്യ ക്ഷമായിവകാര്യ വ്യക്തി നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അനേഷണം നടന്ന്  വരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി മിനി ബൈപാസിന്റെ നിര്‍മ്മാണം സംബന്ധിച്ച രേഖകള്‍ അപ്രത്യക്ഷമായിരിക്കുന്നത്. മൂന്ന് ഘട്ടമായി ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നിരി ക്കുന്നത്.ഇതില്‍ ആദ്യ രണ്ടു ഘട്ടങ്ങളിലെ നിര്‍മ്മാണം സംബന്ധിച്ച ഫയലുകളാണ് പഞ്ചായത്തില്‍ നിന്നും അപ്രത്യക്ഷമായത്. SCOLERS
അനേഷണത്തിനിടെ വിജിലന്‍സ് സംഘം പരിശോധിച്ചപ്പോഴാണ് രണ്ടു ഫയലുക ള്‍ കാണാതായ വിവരം പുറത്ത് വന്നത്.തുടര്‍ന്ന് ഇക്കാര്യം കാട്ടി അസി.  എന്‍ഞ് ചിനിയര്‍ കാഞ്ഞിരപ്പള്ളി  പോലീസില്‍ പരാതി നല്‍കി.പഞ്ചായത്ത് കമ്മറ്റിയെ പോലും അറിയക്കാതെയാണ്  ഇതു സംബന്ധിച്ച് ഉദ്യാഗസ്ഥന്‍ പോലീസില്‍ പരാതി നല്‍കിയത് എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.പരാതി നല്‍കിയതിന് ശേഷമാണ് പഞ്ചായത്ത് കമ്മറ്റി ഇക്കാര്യം അറിയുന്നത് തന്നെ. kalayil strip
മിനി ബൈപാസിന്റെ നിര്‍മ്മാണം സംബന്ധിച്ച ഫയലുകള്‍  സൂക്ഷിച്ചിരുന്നത് പരാതി നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെയാണന്നാണ്  സൂചന.കഴിഞ്ഞ യു ഡി എഫ് ഭരണസമിതിയുടെ കാലത്താണ് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുവാനായി മിനി ബൈപാസിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടക്കവും ഒടുക്കവും ഇല്ലാത്ത പദ്ധതി ഇന്നും പാതിവഴിയിലാണ്. mes add new
വ്യക്തമായ രൂപരേഖപോലുമില്ലാതെ തുടക്കം കുറിച്ച മിനി ബൈപാസ് ചിറ്റാര്‍പ്പുഴയുടെ തീരത്തുകൂടിയാണ് കടന്നു പോകുന്നത്. അഴിമതിരഹിത പഞ്ചായത്തെന്ന പേരില്‍ അവാര്‍ഡ് വരെ ലഭിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍നിന്നുമാണ് അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതിയുടെ ഫയലുകള്‍ ഇപ്പോള്‍ നഷ്ടമായിരിക്കുന്നത് എന്നത് ഏറെ ഗൗരവകരമാണ്.popularsplash 1