കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുഞ്ഞുമോള്‍ ജോസ് പത്രിക സമര്‍പ്പിച്ചു. വര ണാധികാരിയായ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം.എസ്.സലീം മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീര്‍, അംഗങ്ങളായ കെ.ആര്‍.തങ്കപ്പന്‍, വി.സ ജിന്‍,എം.എ.റിബിന്‍ ഷാ,എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ഷമീം അഹമ്മദ്, നേതാക്കളായ പി.കെ.ഗോപി, സിയാദ് കളരിക്കല്‍, പി.കെ.നസീര്‍, പി.എ.താഹാ, അഡ്വ.എം.എ.ഷാജി, വി.എന്‍.രാജേഷ്, ഷമീര്‍ ഷാ, എന്‍.സോമനാഥന്‍, ടി.കെ.ജയ ന്‍,സിജോ, എം.എം.തോമസ് എന്നിവര്‍ക്കൊപ്പമെത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്രികാ സമര്‍പ്പണം നടത്തിയത്.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇരുപത്തിമൂന്നാം വാര്‍ഡില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ഥിയായിരുന്ന കുഞ്ഞുമോള്‍ ജോസ് എട്ട് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ട ത്. കോണ്‍ഗ്രസ് (ഐ) അംഗമായിരുന്ന കൃഷ്ണ കുമാരി ശശികുമാറിന്റെ ആകസ്മിക വേര്‍പാടിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് പിടിച്ചെടുക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് എല്‍.ഡിഎഫ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുളള എല്‍ .ഡി എഫ് കണ്‍വന്‍ഷന്‍ ഞായറാഴ്ച്ച നടക്കും