st.josephകാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ വിശുദ്ധ  സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു വരികയാണ്. നൂറ്റാണ്ടു കളായി കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലുമുള്ള വിശ്വാസികളും വിവിധ മതസ്ഥരായ ഭക്തജനങ്ങളും വളരെ അച്ചടക്കത്തോടും ആദരവോടുംകൂടി നടത്തിവരുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വിസ്മയാവഹമായി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്.

രാവിലെ അഞ്ചുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെ ഇടതടവില്ലാതെ ഭക്തജനങ്ങള്‍ തടിച്ചുകൂടുന്ന കേരളത്തി ലെ വളരെ ചുരുക്കം ചില മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളി പഴയപള്ളി.കേരളത്തിലെ ക്രൈസ് തവ ജനത കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന് വലിയ സ്ഥാനവും ബഹുമാനവും ആദരവുമാണ് നല്‍കിവരുന്നത്. അതിനൊരു ഉദാഹരണമാണ് കേരളത്തിലെ പുരാതന ദൈവാലയങ്ങളില്‍ ഭൂരിഭാഗവവും പരിശുദ്ധ അമ്മയുടെ നാമത്തിലാണ് പണികഴിപ്പിച്ചിരുന്നുവെന്നുള്ള വസ്തുത. ഈ പട്ടികയില്‍ പുരാതന നിലയ്ക്കല്‍ പള്ളിയും അരുവിത്തുറ ദൈവാലയവും മറ്റും ഉള്‍പ്പെടുന്നു.AKKARAPALLY
18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പഴയപള്ളിയില്‍ സ്ഥാപിതമായത്.നിലയ്ക്കല്‍ പട്ടണവും ദൈവാലയവും ശത്രുക്കളുടെ അക്രമണത്തിന് ഇരയായ സമയം പള്ളി കൈക്കാരനായിരുന്ന വലിയവീട്ടില്‍ തൊമ്മി അപ്പൂപ്പന്‍ പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപം എടുത്തുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ വന്നതും നിലയ്ക്കല്‍ പള്ളി ഇടവകക്കാരന്‍ കല്ലറയ്ക്കല്‍ ഇട്ടി എന്ന കാരണവര്‍ പള്ളിയില്‍ ഉണ്ടായിരുന്ന വി. ഗീവര്‍ഗീസ് സഹദായുടെ രൂപം അവിടെനിന്നും എടുത്ത് തിടനാട് മൂന്നാനപ്പള്ളി വീട്ടില്‍ കൊണ്ടു വന്നു സൂക്ഷിച്ചതും പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അരുവിത്തുറ പള്ളി കല്ലറയ്ക്കല്‍ മത്തായി കത്തനാരുടെ നേതൃത്വത്തില്‍ പുതുക്കി പണിത സമയം പ്രസ്തുത രൂപം അവിടേക്ക് മാറ്റി സ്ഥാപിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്.

പരിശുദ്ധ മറിയം ലോക രക്ഷകയാണ്. ജീവിക്കുന്ന ദൈവത്തിന്റെ മാതാവായതിനാല്‍ മറിയത്തിനേക്കാള്‍ വലിയ ഒരു മദ്ധ്യസ്ഥ സ്ഥാനം വേറെ ആര്‍ക്കുമില്ല.പരിശുദ്ധ അമ്മ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും നിറകുടമാണ്. മാതാവ് അമലോത്ഭവയും കന്യകകളുടെ രാജ്ഞിയും  നിത്യസഹായിയും  ബോധജ്ഞാനത്തിന്റെ സിംഹാസനവുമാണ്. തലമുറകള്‍ എന്നെ പ്രകീര്‍ത്തിക്കും എന്നു പറഞ്ഞ മറിയത്തിന്റെ വാക്കുകള്‍ എത്രയോ സത്യം. പരിശുദ്ധ അമ്മ നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.akjm