മേലുദ്യോസ്ഥനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട തിന് സസ്സപെന്‍ഷനിലായ അക്കൗണ്ടെന്റ് പണം തിരിമറിനടത്തിതായി പരാതി. കാഞ്ഞി രപ്പള്ളി പഞ്ചായത്തില്‍ അക്കൗണ്ടന്റ് പണം തട്ടിയ സംഭവത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണമാരംഭിച്ചു.splash new
കാഞ്ഞിരപ്പള്ളി:പഞ്ചായത്തില്‍ അക്കൗണ്ടന്റ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണമാരംഭിച്ചു. പഞ്ചായത്തിലെ അക്കൗ ണ്ടന്റ് ആയിരുന്ന വിനോദ് കുമാറാണ് ലക്ഷങ്ങളുടെ തിരിമറിനടത്തിയതാ യാണ് പരാതി. പഞ്ചായത്തിലെ പ്രിന്റിങ് ജോലികള്‍ക്കായി കഞ്ചിക്കോട്ടിലെ ഗ്രാമല ക്ഷമി മുദ്രാലയത്തിന് അടയ്ക്കേണ്ട 80534 രൂപയും കേരള സ്റ്റേറ്റ് ലൈബറി കൗണ്‍സിലിന് അടക്കേണ്ട 1.60 ലക്ഷം രൂപയും  ഇയാള്‍ തിരിമറി നടത്തിയതാ യി കണ്ടെത്തി.st.joseph pubic school
ഈ വര്‍ഷത്തെ രജിസ്റ്ററുകളും ഫയലുകളും വാങ്ങുന്നതിനായി ഫാക്ടറിയെ സമീപി ച്ചപ്പോഴാണറിയുന്നത് കഴിഞ്ഞ വര്‍ഷത്തെ തുക അടച്ചിട്ടില്ലെന്ന്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പഞ്ചായത്ത് ഈ തുക അടച്ചാതാണെന്നും അന്നത്തെ അക്കൗ ണ്ടന്റ് ആയിരുന്ന വിനോദ് കുമാര്‍ പണം തട്ടിയെടുത്തായിട്ടാണ് രേഖകള്‍ സൂചിപ്പി ക്കന്നതെന്നും അധികൃതര്‍ അറിയിച്ചു.  തിരിമറി നടത്തിയത്  കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പണം 16- 1-2017ല്‍ തിരികെയടച്ചു. splash newതുടര്‍ന്ന് പഞ്ചായത്ത് അധികാരികള്‍ 18-01-2017ല്‍ ഡി.ഡി.പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 3-3-2017ല്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറകടറും അസ്സിസ്സിസ്ന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ സി. ആര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്തിലെത്തി തെളിവെടുപ്പ് നടത്തി. ഇതേ തുടര്‍ന്നാണ് ബില്‍ഡിംഗ് ടാക്സ് ഇനത്തിലെ അഞ്ചു ശതമാനം സെസ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇത് 1.60 ലക്ഷം രൂപ വരും. അന്വേഷണത്തില്‍  കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ്   അധികൃതര്‍ പറയുന്നത്.st.joseph pubic school
ഇയാള്‍ ആറുമാസം മുന്‍പ് ലോണ്‍ ലഭിക്കാത്തതിന്റെ പേരില്‍ സമൂഹമാധ്യമത്തി ല്‍ മേലുദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടതിന് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലാണ് ജോലി ചെയ്യുന്നത്.altra scaning