കുരുക്കില്‌പ്പെടാതെ പോകാം കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാനുതകുന്ന ചെറു സമാന്തര പാതകള് ഉണ്ട്. ചെറുവാഹനങ്ങള് ടൗണ് ഒഴിവാക്കി പോക്കറ്റ് റോഡുകളിലൂടെ കടന്നുപോയാല് കൂടുതല് തിരക്ക് ഒഴിവാക്കാനാകും.

മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില് നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് പൊടിമറ്റം വഴി ആനക്കല്ലിലെത്തിയും പാറത്തോട്ടില് നിന്ന് തിരിഞ്ഞ് പിണ്ണാക്കനാട്ടെത്തിയും കടന്നുപോകാം. മുണ്ടക്കയത്തുനിന്ന് പൊന്കുന്നത്തേക്കു പോകേണ്ട വാഹനങ്ങള് ഇരുപത്താറാംമൈലില് നിന്ന് പട്ടിമറ്റം, മണ്ണാറക്കയം, ടിബി റോഡ് വഴിയോ, കൂവപ്പള്ളി, മലബാര്കവല, പനച്ചേപ്പള്ളി, മണ്ണാറക്കയം ടിബി റോഡ് വഴിയോ കുന്നുംഭാഗത്തെത്താം. പൊന്കുന്നത്തുനിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള് കുന്നുംഭാഗത്തുനിന്ന് പാറമട റോഡു വഴി തമ്പലക്കാട് റോഡിലെത്തി ഇവിടെനിന്ന് ഈരാറ്റുപേട്ട റൂട്ടില് പ്രവേശിച്ച് പോകാം.

മുണ്ടക്കയത്തുനിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാറത്തോട്, പിണ്ണാക്കനാട് വഴി കടന്നുപോകണം