കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 61ാമത് കേരളപ്പിറവി ആഘോഷങ്ങളും, കേരളോത്സവത്തിന്റെ സമാപനവും നവംബര്‍ 1 ന് നടക്കുമെന്ന് പാഞ്ചായത്ത് പ്രസിഡന്റ് പത്രസമ്മേളനത്തിലറിയിച്ചു. മതസൗഹാര്‍ദ്ദം വിളിച്ചോതു ന്ന ഘോഷയാത്ര് രണ്ട് മണിക്ക് പേട്ട സ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കും. കേരള ത്തിന്റെ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ കലാരൂപങ്ങള്‍ ഘോഷയാത്ര യില്‍ അണിനരത്തും. പഞ്ചായത്തിലെ നാനാവിധ ജനങ്ങളും കുടുംബശ്രീ യൂണിറ്റുക ളും പങ്കെടുക്കും.

പഞ്ചായത്തിലെ സ്‌കൂളുകളുടെ നേതൃത്വത്തില്‍ ടാംബ്ലോ മത്സരങ്ങളും ഘോഷയാത്ര യും ഉണ്ടാകും. കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ. ദ്ധ്യക്ഷത വഹിക്കും. സിനിമാബാലതാരം മീനാക്ഷി മുഖ്യ അതിഥിയായി പങ്കെടുക്കും. ആശ്രയ ഭവനങ്ങളുടെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കില നസീര്‍ നടത്തും.

വിവിധ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കേരളോത്സ വമത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും, വിവിധ കലാപരിപാടികളും വേദിയില്‍ നടക്കും. 1, 2, 3 തീയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ ഫുഡ് ഫെസ്റ്റ് നടക്കും. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ വിദ്യാ രാജേഷ്, കെ.ആര്‍. തങ്കപ്പന്‍, സംഘടനാസമിതി കണ്‍വീനര്‍മാരായ വി. സജിന്‍, റിജോ വാളാന്തറ എന്നിവര്‍ പങ്കെടുത്തു.