കാഞ്ഞിരപ്പള്ളി: പ്രധാന ശബരിമല പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26ാം മൈൽ പാലം അപകടവസ്ഥയിലായതിനാൽ പാലത്തിലൂടെയുള്ള ഭാരവാഹനങ്ങ ളുടെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

ചെറു വാഹനങ്ങൾ പാലത്തിന്റെ ഒരുവശത്തുകൂടി ഗതാഗതം അനുവദിച്ചിട്ടുണ്ട്. കാ ഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും എരുമേലിക്കു പോകേണ്ട വാഹനങ്ങൾ പൂതക്കുഴി-പട്ടി മറ്റം-റോഡിലൂടെയും, പാറത്തോട് നിന്ന് വരുന്ന വാഹനങ്ങൾ 26ാംമൈൽ ചങ്ങലപ്പാ ലം മുക്കാലി-പാലമ്പ്ര-കാരികൂളം പള്ളി റോഡ് വഴി 26ാം മൈൽ ആശുപത്രി ജംങ്ഷ നിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

എരുമേലിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഈ റോഡുകൾ തന്നെയാണ് ഉപയോഗി ക്കേണ്ടത്. പാലത്തിലൂടെ ബസുകളുൾപ്പടെയുള്ള ഭാരവാഹനങ്ങൾക്കാണ് നിരോധനം ഏർ്‌പ്പെടുത്തിയിരിക്കുന്നത്.