കാഞ്ഞിരപ്പള്ളി: കാഞ്ഞിപ്പള്ളി നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, മണിമല, വെള്ളാവൂര്‍, ചിറക്കടവ്, വാഴൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കൊക്കോ കൃഷി വ്യാപി പ്പിക്കുന്നതിന് പദ്ധതി തയ്യാറായി. ആകെ 330 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

അത്യുത്പ്പാദന ശേഷിയുള്ള സിടി 40 ഇനത്തില്‍പെട്ട കൊക്കോയുടെ തൈകളാണ് വിത രണം ചെയ്യുക. മൂന്ന് കൊക്കോ കായ്കളില്‍ നിന്ന് ഒരു കിലോ പരിപ്പ് ലഭിക്കും. കി ലോ ഗ്രാമിന് 150 രൂപാ നിലവില്‍ വിലയുണ്ട്. കൊക്കോത്തോട് പ്രകൃതി സൗഹൃദ ഐസ്‌ക്രീം കപ്പിനായി കയറ്റുമതി ചെയ്യാനും പദ്ധതി തയ്യാറായിട്ടുണ്ട്.ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രത്യേക താത്്പര്യപ്രകാരമാണ് പദ്ധതി തയ്യാറാക്കപ്പെ ട്ടത്.

കൃഷിവകുപ്പ്, ത്രിതലപഞ്ചായത്തുകള്‍, ഗ്രീന്‍ഷോര്‍, മണിമല കൊക്കോ സ്വാശ്രയസം ഘം, ഇതര കര്‍ഷക സംഘടനകള്‍ എന്നിവ പദ്ധതി നടത്തിപ്പില്‍ പങ്കാളികളാകും.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഞള്ളമറ്റം മണ്ണംപ്ലാക്കല്‍ തോമസ് എബ്രഹാ മിന്റെ കൃഷിയിടത്തില്‍ ഇന്ന് (13 വെള്ളിയാഴ്ച)  രാവിലെ 10ന് നടക്കും. ഡോ. എന്‍. ജയരാജ് എം.എല്.എ. ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിമോന്‍ കെ. ജേക്കബ് പദ്ധതി വിശദീകരണവും നടത്തും.

ഗ്രാമപഞ്ചായത്തംഗം റിജോ വാളാന്തറ, കൃഷി ആഫീസര്‍ സിമി ഇബ്രാഹിം, ആത്മ ബി.റ്റി.എം. മഞ്ജു എം. പിള്ള, ഗ്രീന്‍ഷോര്‍ ചെയര്‍മാന്‍ ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ജലജാ ഷാജി കാരാപ്ലാക്കല്‍, ജേക്കബ് പുന്നത്തുറ, സണ്ണി കോരു ത്തോട്, സാന്‍ മാത്യു കപ്പലുമാക്കല്‍, ജിബു ചാലുകുഴി, കെ.പി. സുശീലന്‍ കല്ലൂക്കു ന്നേല്‍, എം.എം. ഫിലിപ്പ്, ഷാജന്‍ മണ്ണംപ്ലാക്കല്‍, ലതാ എബ്രഹാം, ഷിബു വയലില്‍, കെ.സി. വര്‍ഗ്ഗീസ്, ഷാജി ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.