കാഞ്ഞിരപ്പള്ളിയിൽ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം.കാഞ്ഞിരപ്പളളി നൈ നാര്‍പളളിയിലെ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തി യ ക്യാബ്‌നെറ്റ് ചാനല്‍ ക്യാമറാമാന്‍ പ്രശാന്ത് മണിമലയ്ക്ക് നേരെയാണ് കയ്യേറ്റം ഉ ണ്ടായത്. കമ്മറ്റിക്കാരന്‍ എന്ന വ്യാജേന എത്തിയ കാഞ്ഞിരപ്പളളിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൂഹ്, ആണ് പ്രശാന്തിനെ കയ്യേറ്റം ചെയ്തത്.

പ്രശാന്തിന്റെ ഐ.ഡി.കാര്‍ഡ് പിടിച്ചെടുക്കുകയും, ഭീഷണിപ്പെടുത്തുകയും, ചെയ്ത ഇയാൾ ക്യാമറയിലെ ദൃശ്യങ്ങള്‍ ബലമായി മായിച്ച് കളയിക്കുകയും ചെയ്തു. അനു വാദം കൂടാതെ ദൃശ്യങ്ങൾ പകർത്തി എന്നതായിരുന്നു ഇയാളുടെ ആക്ഷേപം.തുടർന്ന് പള്ളിക്കമ്മറ്റിക്കാരെത്തിയാണ് പ്രശാന്തിനെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കാ ഞ്ഞിരപ്പളളിയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ മീഡിയ സെന്റര്‍ ശക്ത മായ പ്രതിഷേധം അറിയിച്ചു.

മീഡിയ സെന്ററും,ക്യാബ് നെറ്റ് ചാനലും പോലീസിൽ പരാതി നൽകുകയും ചെ യ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച നൈനാർ പളളി ഇമാം ഷിഫാര്‍ മൗലവി ഒരു തരത്തിലും കയ്യേറ്റം അംഗീകരിക്കുന്നില്ലന്നും കൂട്ടിച്ചേർത്തു.