പൊടിമറ്റത്തെ റബര്‍ തോട്ടത്തില്‍ നിന്നും പിടിച്ചെടു ത്ത കഞ്ചാവ് പൊരുമ്പാവുരില്‍ നിന്നും കഞ്ചാവുമായി പിടികൂടി യ ഏര്‍ത്തയി ല്‍ മാത്യുവിന്റെതെന്ന് സൂചന.സംഭവത്തില്‍ ഏര്‍ത്തയി ല്‍ മാത്യു ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

പെരുമ്പാവൂരിൽ രണ്ടു വാഹനങ്ങളിൽനിന്നായി 122 കിലോഗ്രാം കഞ്ചാവു പിടികൂടിയ കേസിലെ പ്രതികൾ സൂക്ഷിച്ചിരുന്ന കഞ്ചാ വാണ് പൊടിമറ്റത്ത് റബർത്തോട്ടത്തിലെ ഷെഡ്ഡിൽനിന്നു കണ്ടെടു ത്തതെന്നു പൊലീസ്.

ഞായറാഴ്ചയാണ് കാഞ്ഞിരപ്പള്ളി പൊടിമറ്റത്തിനു സമീപം റബർത്തോട്ടത്തിലെ ഷെഡ്ഡിൽനിന്നു രണ്ടര കിലോഗ്രാമോളം കഞ്ചാവ് സിഎെ ഷാജു ജോസിന്റെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തത്. പെരുമ്പാവൂരിൽ കഞ്ചാവുമായി പിടിയിലായ ചിറക്കടവ് ഏറത്തയിൽ മാത്യു, നെടുംകുന്നം സ്വദേശി ആന്റ ണിയുമായി ചേർന്നു സ്ലോട്ടർ ടാപ്പിങ്ങിനായി പാട്ടത്തിനെടുത്ത താണ് പൊടിമറ്റത്തെ റബർ തോട്ടം. ഇവിടെ ആളൊഴിഞ്ഞ ഷെഡ്ഡിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് ജോസഫ് മാത്യു.

ഇയാള്‍ പാട്ടത്തിനെടുത്തിരുന്ന തോട്ടത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കുലോയോളം കഞ്ചാവ് കണ്ടെടുക്കു ന്നത്. ഇയാളുടെ ബിസിനസ് പങ്കാളി നെടുംകുന്നം ചേലക്കൊമ്പ് പുത്തന്‍പറമ്പില്‍ ആന്റണി (68), ടാപ്പിംഗ് തൊഴിലാളി പെരുവ ന്താനം കോയിക്കല്‍ ജോസഫ് മാത്യു(57) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് പോലീസ് റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചെടു ക്കുന്നത്. പെരുമ്പാവൂരില്‍ 122 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഏറത്തയില്‍ മാത്യുവിനെ കേന്ദ്രീകരിച്ച് നട ത്തിയ പരിശോധനയിലാണ് സ്ഥലം കണ്ടെത്തുന്നത്. ഇയാള്‍ റബര്‍ തോട്ടത്തില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ിതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധന യിലാണ് കഞ്ചാവ് കണ്ടെത്തുന്നത്.

സി.ഐ ഷാജു ജോസിന്റെ നേതൃത്തിലുള്ള പോലീസ് സംഘം നട ത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടച്ചെടുത്തത്. പിടിയിലാ യവര്‍ക്ക് മാത്യുവുമായി കഞ്ചാവ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നി ല്ലെന്നും എന്നാല്‍ ഇവര്‍ക്ക് ഇയാള്‍ ഇവിടെ കഞ്ചാവ് സൂ ക്ഷിച്ചി രുന്ന വിവരം അറിയാമായിരുന്നെന്നും പോലീസ് പറഞ്ഞു.