കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ നിന്നും നേതാക്കളുടെ ചി ത്രം വെട്ടിമാറ്റുന്ന സി.സി.റ്റി.വി ദൃശ്യങ്ങള്‍ പുറത്ത്. ജവഹര്‍ ബാലജനവേദി കോട്ട യം ജില്ലാ കമ്മിറ്റി 5ന് പൊന്‍കുന്നത്ത് നടത്തിയ ഓണാഘോഷ പരിപാടി പൂവിളി യുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെ ക്‌സുക ളിലെ ലോക്കല്‍ നേതാക്കളുടെ ചിത്രങ്ങളാണ് വെട്ടിമാറ്റിയത്.

കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രാത്രിയിലെത്തി വെട്ടിമാറ്റു ന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന സി.സി. റ്റി.വിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കു ന്നത്.കോണ്‍ഗ്രസ് ബ്‌ളോക് സെക്രട്ടറി ഒ.എം.ഷാജി, യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക് സെക്രട്ടറി നായിഫ് ഫൈസി, 11-ാം വാര്‍ഡ് പ്രസിഡന്റ് അബീസ് ടി ഇസ്മായില്‍ എന്നിവര്‍ കഴി ഞ്ഞ ദിവസം രാത്രി 11.15 ഓടെ രണ്ട് ബൈക്കുകളിലായെത്തിയാണ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സിലെ നേതാക്കന്മാരുടെ തല വെട്ടിമാറ്റിയത്. മിനി സിവില്‍ സ്റ്റേഷന്‍, പുത്തനങ്ങാടി, കുരിശുങ്കല്‍ ജംങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുള്ളിലെ പോരാണ് ചിത്രങ്ങള്‍ വെട്ടിമാറ്റുന്നതിന് കാരണമെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ പറയുന്നത്.എ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് സെക്രട്ടറി രഞ്ചു തോമസ്, ഡി.സി ജനറല്‍ സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രധാനമായും ഫ്‌ളെക്‌സുകളില്‍ നിന്നും ഇവര്‍ നീക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരോടെപ്പം ഫ്‌ളെക്‌സ് ബോര്‍ഡിലുള്ള പ്രദേശിക നേതാവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായി സിബു ദേവസ്യായുടെ ചിത്രങ്ങള്‍ ചില ബോര്‍ഡുകളില്‍ നിന്നും വെട്ടിമാറ്റുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ രഞ്ചു തോമസിനെയും ഷിന്‍സ് പീറ്ററിനെയുമാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ചേരിപോരിന്റെ ഭാഗമായി നടന്ന തലവെട്ടലില്‍ ഉന്നം വെച്ചതെന്ന് വ്യക്തമാവുകയാണ്.ചില ബോര്‍ഡുകളില്‍ നിന്ന് ഉദ്ഘാടകനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി. സി.സി പ്രസിഡന്റ് എം.എം.ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസ ഫ്, ആന്റോ ആന്റണി എം.പി, പി.എ സലീം, തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സിബു ദേവസ്യാ പോലീസില്‍ പരാതി നല്‍കി.