കാഞ്ഞിരപ്പള്ളി:ഇന്നലെ മാത്രം കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന്റെ പരിധിയില്‍ ആറ് സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളിയിലെ രണ്ട് യൂണിറ്റു കള്‍ കൂടാതെ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് കൂടി എത്തിയാണ് തീയണച്ചത്. കൂവപ്പള്ളി,തുരുത്തിപ്പടവ്, പൊന്‍കുന്നം, ചേനപ്പാടി ചെറുവള്ളി എസ്റ്റേറ്റ് , തോട്ടുമുഖം, 504 കോളനി, എന്നിവിടങ്ങളിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. fire force koovappally 2കൂവപ്പള്ളി തുരുത്തിപ്പടവില്‍ കോക്കാപ്പള്ളി ചാക്കോച്ചന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടിച്ചത്. റബ്ബര്‍ വെട്ടിമാറ്റിയിരുന്ന രണ്ടേക്കറോളം സ്ഥലത്താണ് തീപടര്‍ന്നത്. പറമ്പിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ കൂട്ടിയു രസി തീപ്പൊരി ചിതറി വീണാണ് തീപിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. fire force koovappally 3
പറമ്പില്‍ നിറയെ ഉണ്ടായിരുന് ഉണങ്ങിയ തോട്ടപ്പയര്‍ വള്ളികളില്‍ പിടിച്ച തീ വേഗത്തില്‍ പടരുകയായിരുന്നു. ഫയര്‍ ഫോഴ്‌സും സമീപത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഫാക്ടറിയിലെ തൊഴിലാളികളും ചേര്‍ന്നാണ് തീയണച്ചത്.തീ കൂടുതല്‍ വ്യാപിച്ചതി നാല്‍ കാഞ്ഞിരപ്പള്ളി യൂണിറ്റിന് പുറമേ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയിരുന്നു. fire force koovappally 4പുഞ്ചവയല്‍ 504 കോളനിക്ക് സമീപം വനമേഖലയില്‍ പടര്‍ന്ന തീ സമീപവാസിക ളുടെ പുരയിടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പടരുന്നതിന് മുമ്പ് കാഞ്ഞിരപ്പ ള്ളി ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. ഈ സമയം കാഞ്ഞിരപ്പ ള്ളി- ഈരാറ്റുപേട്ട റോഡിലെ തോട്ടുമുഖം പളളിക്ക് സമീപ മുള്ള പറമ്പില്‍ പടര്‍ന്ന തീ ഈരാറ്റുപേട്ട യില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് യൂണി റ്റാണ് അണച്ചത്.splash
ഇതിനിടയില്‍ അമല്‍ജ്യോതി കോളജിന് സമീപം സംസ്ഥാന പാതയുടെ ഒരുവശത്തും തീപിടുത്തം ഉണ്ടായി. ട്രാന്‍സ്ഫോര്‍മറില്‍ നിന്നും തീപ്പൊരി ചിതറിയാണ് തീ പിടിച്ചത്. നാട്ടുകാരും കോളജ് ജീവനക്കാരും ചേര്‍ന്ന് തീ കൂടുതല്‍ പടരും മുമ്പേ അണച്ചു.fire force koovappally 5
പൊന്‍കുന്നത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ജനറേറ്റിന് തീപിടിച്ചത് ഏറെനേരം പരിഭ്രാന്തി പരത്തി. ദേശീയ പാതയോരത്ത് എസ് ബിടി ക്ക് സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ ജനറേറ്ററിനാണ് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം തീപിടിച്ചത്. fire force koovappally1പുക ഉയരുന്നത് കണ്ട് ഓടി യെത്തിയ ഓട്ടോ ഡ്രൈവര്‍മാരായ പി.എച്ച്.റഹീം, ഷാജി എന്നിവര്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവാ ക്കാന്‍ കഴിഞ്ഞു.തീ കത്തിപ്പടരാതിരിക്കാന്‍ ഡ്രൈ പൗഡര്‍ വിതറി തീയണച്ചു. ഇതിന് സമീപത്തായി ട്രാന്‍സ്‌ഫോര്‍മറും ഉണ്ട്. വിവിധ കടകളും അടു ത്തടുത്ത് പ്രവര്‍ത്തിക്കുന്ന ഇവിടെ വളരെ വേഗം തീയണച്ചതിനാല്‍ വന്‍ അപകട മാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. പൊന്‍കുന്നം പൊലിസും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും എത്തിയിരുന്നു.mery queenssplash 1