മുണ്ടക്കയം : ആശുപത്രിയില്‍ ചികില്‍സയ്ക്കുപോയ വ്യാപാരിയെ  പെരുവന്താനം എസ്.ഐ തടങ്കലില്‍ വച്ചു മര്‍ദ്ദിച്ചതായി പരാതി. .ബുധനാഴ്ച രാത്രി ഒന്‍പതു മണി യോടെയാണ് സംഭവം.മുണ്ടക്കയം,വണ്ടന്‍പതാല്‍ വടശ്ശേരില്‍ റോബിന്‍(48)നെയാണ് പെരുവന്താനം എസ്.ഐ. ജി.വിഷ്ണു മര്‍ദ്ദിച്ചതായി കാണിച്ചു മുഖ്യമന്ത്രി, ഡി.ജി. പി, മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലയിന്റ് അതോരിററി എന്നിവര്‍ക്കു പരാതി നല്‍കിയത്.police attack car driver 1മര്‍ദ്ദനത്തില്‍ പരിക്കേറ്റ റോബിന്‍ മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ട്രസ്റ്റ് ആശുപത്രി യില്‍ ചികില്‍സയിലാണ്.സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെയാണ്. ഹൃദയ സ്തംഭനംമൂലം ആശുപത്രിയില്‍ ചികില്‍സയിലുളള മാതാവിനെ കാണുന്നതിനും കടുത്ത നടുവുവേദനചികില്‍സക്കായി ഡോക്ടറെകാണുന്നതിനുമായാണ് റോബിന്‍ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കാറുമായി പോയത്.മുപ്പത്തിനാലാംമൈലില്‍ മില്ലിനു സമീപമുളള വളവില്‍ ഇരുട്ടത്തു എസ്.ഐ.ടോര്‍ച്ചു കാറിലേക്കു തെളിയി ക്കുകയായിരുന്നു.police attack car driver 4കൈകാണിക്കുകയോ വാഹനം നിര്‍ത്താന്‍ ആവശ്യപെടുകയോ ചെയ്തിരുന്നില്ല. പിന്നീട് താന്‍ പെരുവന്താനം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാ രനെത്തി വാഹനം കൈകാണിക്കുകയും താന്‍ ഇറങ്ങിചെന്നപ്പോള്‍ കാറിന്റെ താക്കോല്‍ ആവശ്യപെടുകയും ചെയ്തു.വിവരം അന്വേഷിക്കുന്നതിനിടെ എസ്.ഐ. പിന്‍തുടര്‍ന്നെത്തി തന്നെ കേട്ടാല്‍ അറക്കുന്ന രീതിയില്‍ അസഭ്യം പറയുകയും തന്നെ മര്‍ദ്ദിക്കുകയുമായിരുന്നു.police attack car driver പൊലീസ് കൈകാണിച്ചാല്‍ നിര്‍ത്തില്ലാടൊ എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. കൈകാണിച്ചിട്ടില്ലന്നു താന്‍പറഞ്ഞതോടെ പൊലീസിനോടാണോ തന്റെ ധിക്കാരമെന്നു പറഞ്ഞു മുഖത്തു എസ്.ഐ.അടിക്കുകയായിരുന്നുവെന്നു റോബിന്‍ പറഞ്ഞു. സ്‌റ്റേ ഷനുളളില്‍ വച്ച് മൂന്നു ബ്രീത്ത് അനലൈസര്‍ മാറി മാറി ഉപയോഗിച്ചു നിരവധി തവ ണ തന്നെ ഊതിച്ചതായും റോബിന്‍ പറഞ്ഞു.എന്നാല്‍ മമദ്യപിച്ചിട്ടില്ലാത്ത തന്നോട് മദ്യപിച്ചു വണ്ടിയോടിച്ചന്നു വരുത്ത തീര്‍ക്കാനുളളശ്രമമാണ് എസ്.ഐ.നടത്തിയത്.

ഇതിനിടെ തനിക്കു നടുവു വേദനയും അസ്വസ്തതയും ഉണ്ടായതോടെ തന്റെ വണ്ടി കസ്റ്റഡിയിലെടുത്തശേഷം തന്നെ പൊലീസ് ജീപ്പിലെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപെട്ടങ്കിലും എസ്.ഐ.സമ്മതിച്ചില്ല. പിന്നീട് രാത്രി 11.30ഓടെ റോബിന്റെ സുഹൃത്തുക്കളെത്തി ജാമ്യത്തിലെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.മറ്റു ചില പൊലീസുകാര്‍ തന്നെ ആശുപത്രിയിലാക്കാമെന്നു എസ്.ഐ.യോടു പറഞ്ഞെ ങ്കിലും എസ്.ഐ.തയ്യാറായില്ലത്രെ.പെരുവന്താനം എസ്.ഐ.ക്കെതിരെ രണ്ടുമാസം മുമ്പ് രണ്ടു സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.