എരുമേലി : വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ച ശേഷം തൈകൾ നട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തവർ നിരവധി കണ്ടേ ക്കാം. എന്നാൽ എരുമേലി വയലാപറമ്പ് താഴത്തേക്കുറ്റ് വീട്ടിൽ മധുസൂ ദനനെ ഈ ഗണത്തിൽ ഉൾപ്പെടുത്താനാവില്ല. കഴിഞ്ഞ വർഷം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ മധുസൂദനൻ നട്ട തൈകൾ ഇപ്പോൾ മധു സൂദനനെക്കാൾ ഉയരത്തിൽ വളർന്നുകഴിഞ്ഞിരിക്കുന്നു.

അന്ന് നട്ടതു കൂടാതെ പിന്നെയും പിന്നെയും തൈകൾ നട്ടെന്ന് മാത്രമല്ല ദിവസവും പ്രഭാതത്തിൽ എത്തി വളമിട്ടും വെളളമൊഴിച്ചും കളകൾ പറിച്ചുനീക്കിയും പരിചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം പോലും പരിചരണം മുടക്കിയിട്ടില്ലന്നുളളതാണ് പ്രത്യേകത. മണിമലയാറിൻറ്റെ തീരത്ത് ഓരുങ്കൽകടവ് പാലത്തിനടുത്ത് റോഡിന് സമീപമാണ് ഈ വേറിട്ട കാഴ്ച തൈകൾ നടാൻ തീരുമാനിച്ചപ്പോൾ മധുസൂദനൻറ്റെ മനസിലാദ്യമെത്തിയത് ഇവിടമായിരുന്നു.

വൈദ്യുതിലൈനും ജലവിതരണ പൈപ്പുകളുമില്ലാത്ത റോഡിൻറ്റെ ഒരു വശം തെരഞ്ഞെടുത്താണ് തൈകൾ നട്ടു തുടങ്ങിയത്. ഇപ്പോൾ ആ വശം പൂർണമായും നെടുനീളത്തിൽ തൈകൾ നിരവധിയായി. കഴിഞ്ഞയിടെ നട്ട ആൽമരം വരെ വളർന്നുകൊണ്ടിരിക്കുന്നു. തെങ്ങ്, കണിക്കൊന്ന, അരളി, ബദാം, പേര, കൂവളം, പാരിജാതം, കണിക്കൊന്ന, ചാമ്പ, അത്തി, നീർമാതളം തുടങ്ങി വിവിധയിനങ്ങളിലുളള തൈകളാണ് നട്ട് വളർത്തിക്കൊണ്ടിരിക്കുന്നത്.

പരാഗണത്തിനും രോഗബാധകളെ തടയാനുമാണ് ഒരേയിനം തൈകൾ നടാതെ വിവിധയിനങ്ങൾ നട്ടതെന്ന് മധുസൂദനൻ പറഞ്ഞു. മരത്തടി കളിൽ കൊത്തുപണി നടത്തുന്ന ആശാരി കൂടിയായ മധുസൂദനന് തൻറ്റെ തൊഴിലിനോടുളള സമർപ്പണം കൂടിയാണ് ഇപ്പോൾ വൃക്ഷപരിപാല നം. ഓരോ മരത്തടിയും തൊഴിലിൻറ്റെ ഭാഗമായി ഉരുപ്പടികളും വീട്ടു പകരണങ്ങളുമാക്കുമ്പോൾ പകരം എത്ര മരങ്ങൾ നട്ടാലും മതിയാവി ല്ലന്നാണ് മധുസൂദനനൻറ്റെ പ്രമാണം. 

ഇന്നലെ പരിസ്ഥിതി ദിനത്തിലും പതിവ് മുടക്കാതെ തൈകളുടെ അടു ക്കൽ പരിചരണത്തിനെത്തിയ മധുസൂദനൻ ഒന്നാം വാർഷികസ്മരണ യായി പുതിയ ഒരു തൈ കൂടി നട്ടിട്ടാണ് മടങ്ങിയത്.