മാരിവില്ല് നവംബര്‍ 11ന്

കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രി ശി ശുരോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബ ന്ധിച്ച് നവംബര്‍ 11ാം തീയതി ശനിയാഴ്ച രാവിലെ 9.30ന് ആശുപ ത്രി അങ്കണത്തില്‍ കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. മാരിവില്ല് 2017 എന്ന് പേരുനല്‍കിയിരി ക്കുന്ന ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത് കുട്ടികളുടെ സര്‍ ഗ്ഗവാസന ഉണര്‍ത്തുകയാണെന്ന് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ. അറിയിച്ചു.

5 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് കളറിംഗ് മത്സരവും, 5 മുതല്‍ 10 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് പെന്‍സില്‍ ഡ്രോ യിംഗ് മത്സരവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കേറ്റും ലഭിക്കുന്നതാണ്. മാരിവില്ലി ല്‍ പങ്കെടുക്കുവാനായി നവംബര്‍ 8ാം തീയതിക്കു മുമ്പായി പേരു കള്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോ വിഭാഗത്തി ലും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക്മാത്രമായിരിക്കും പ്രവേശനം.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരാവശ്യത്തിനുളള സാമഗ്രി കള്‍ സൗജന്യമായി നല്‍കുന്നതാണ്. മത്സരാര്‍ത്ഥികള്‍ ജനനതീയതി തെളിയിക്കുന്ന രേഖകളോ സ്‌കൂള്‍ അധികാരികളുടെ സാക്ഷ്യപത്ര മോ ഹാജരാക്കേണ്ടതാണ്. പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, വിശദ വിവരങ്ങള്‍ക്കും 04828202460, 201300എന്നീ നമ്പരുകളില്‍ വിളിക്കുക.