എരുമേലി : വഴിയിൽകിടന്ന് കിട്ടിയ കൈചെയിൻ സ്വർണം തന്നെയാ ണെന്നുറപ്പാക്കി ഉടമയെ തിരക്കിപ്പിടിച്ചെത്തി തിരിച്ചേൽപിച്ച ആ വലി യ മനസിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. നിയമ വിദ്യാർത്ഥി നിയായ രജ്ഞിത ആ നല്ല മനസിന് നന്ദി പറഞ്ഞപ്പോൾ കണ്ണുകൾ നിറ ഞ്ഞൊഴുകി വിതുമ്പി. മറക്കില്ലൊരിക്കലും എന്ന് പറഞ്ഞ് മിഴിനീർ തൂ കിയ രജ്ഞിതക്ക് ആറര ഗ്രാം തൂക്കമുളള ആ കൈചെയിൻ കഴിഞ്ഞ വിഷു ദിനത്തിൽ അച്ഛൻ നൽകിയ സമ്മാനമായിരുന്നു.
72 വയസ് പ്രായമുളള തുമരംപാറ പനച്ചിക്കൽ ഗോപി ആയിരുന്നു ആ വലിയ മനസിൻറ്റെ ഉടമ. പൊരിയൻമല പാത്തിക്കൽ വീട്ടിൽ രവീന്ദ്രൻ റ്റെ മകൾ രജ്ഞിതയുടെ കൈയ്യിൽ നിന്ന് കഴിഞ്ഞദിവസം എരുമേലി ടൗ ണിൽ വെച്ചാണ് ചെയിൻ കളഞ്ഞുപോയത്. വഴിയിലെല്ലാം പരതിയെ ങ്കിലും കിട്ടിയില്ല. ഇതിനിടെ ടൗണിലെ ഒരു സ്വർണപണയസ്ഥാപനത്തി ൽ പ്രായമേറിയ ഒരാൾ കൈചെയിനുമായി വന്ന് സ്വർണമാണോയെന്ന് ഉരച്ചുനോക്കിയ ശേഷം മടങ്ങിയെന്നറിഞ്ഞു. ഇവിടെയെത്തി തിരക്കി യെങ്കിലും ആരാണ് അതെന്നറിയാനായില്ല.chain_lost copy
ഈ സമയമൊക്കെയും ചെയിനിൻറ്റെ ഉടമയെ തിരയുകയായിരുന്നു ഗോപിയും കുടുംബവും. കേഴ്വി ശക്തി കുറവുളളതിനാൽ മകൻ സജി മുഖേനെ ചെയിൻ പോലിസ് സ്റ്റേഷനിൽ നൽകാൻ തീരുമാനിച്ചപ്പോഴാ ണ് ചെയിൻ നഷ്ടപ്പെട്ടയാളെപ്പറ്റി അറിഞ്ഞത്. ഉടൻ തന്നെ എരുമേലിയി ലെത്തി ചെയിൻ കൈമാറി.
പാരിതോഷികങ്ങളൊന്നും വാങ്ങാൻ കൂട്ടാ ക്കാതെ പതിവ് ക്ഷേത്രദർ ശനവും നടത്തി ഗോപിച്ചേട്ടൻ വലിയ ഒരു കട മ നിറവേറ്റിയതിൻറ്റെ സംതൃപ്തിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ രജ്ഞി തയും കുടുംബാംഗ ങ്ങളും ആ വലിയ മനസിന് കൃതഞ്ജത ചൊരിയുകയായിരുന്നു.