കാഞ്ഞിരപ്പള്ളി: വഴിയില്‍ കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥന് തിരികെ നല്‍കി മാതൃക യായി യുവാവ്. കേരളാ ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷന്‍ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി കോവില്‍കടവ് താഴത്താങ്കല്‍ ടി.എന്‍ ബാബുവാണ് വഴിയില്‍ കിടന്നു കിട്ടിയ ഒന്നര പവന്റെ സ്വര്‍ണ്ണമാല തിരികെ നല്‍കിയത്.

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി താരിഖിന്റെ സ്വര്‍ണ്ണമാലയാണ് കഴിഞ്ഞ ദിവസം വഴില്‍ കളഞ്ഞ് പോയത്. പേട്ടക്കവല പൂളിമൂട്ടില്‍ ടവറിന്റെ ഭാഗത്ത് കിടന്നാണ് മാല ലഭിച്ചത്. തുടര്‍ന്ന് മാല കിട്ടിയ വിവരം പോലീസില്‍ അറിയിക്കു കയായിരുന്നു.

ഈ സമയം താരിഖിന്റെ മാല നഷ്ടംായ വിവരം ലഭിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി ഉടമസ്ഥന് മാല കൈമാറുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ടക്കവല പൂളിമൂട്ടില്‍ ബില്‍ഡിംഗില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയാണ് ബാബു.