st-josephകാഞ്ഞിരപ്പള്ളി: കലോത്സവ വേദിയിൽ അപരിചിതരായ രണ്ടു പേരെ കണ്ട എല്ലാവ രും ഒന്ന് അമ്പരന്നു. ഓസ്ട്രേലിയയിൽ നിന്നെത്തിയ ഗ്രേപ്പ് കോഫിയും ഭാര്യ ഡയനു മാണ് ഇന്നലെ ഉച്ചയോടെ സെന്റ് ഡോമിനിക്സ് സ്കൂളിലെ വേദിയിലെത്തിയത്. കാഞ്ഞിരപ്പള്ളി കോവിൽക്കടവ് സ്വദേശിയും എട്ടു വർഷമായി ഓസ്ട്രലിയയിൽ ജോലി ചെയ്യുകയും ചെയ്യുന്ന സന്തോഷിന്റെ വീട്ടിൽ ക്രിസ്മസ്–പുതുവത്സര ആഘോഷ ത്തിനായി എത്തിയതാണ് ഗ്രേപ്പും ഡയനും. aunchi-strip

കുട്ടികളുടെ കലാമേള ഇവിടെ നടക്കുന്നുണ്ടെന്ന വിവരം സന്തോഷ് പറഞ്ഞപ്പോൾ ഇരു വർക്കും കാണണമെന്ന ഹരമായി. അങ്ങനെ സന്തോഷിനൊപ്പമാണ് ഇവർ വേദിയി ലെത്തിയത്. ചെണ്ടമേളത്തിൽ വിജയികളായ ളാക്കാട്ടൂർ സ്കൂളിലെ കുട്ടികൾക്കൊപ്പം ചെണ്ടകൊട്ടാനും ഫോട്ടോയ്ക്ക് പോസു ചെയ്യാനും സെൽഫിയെ ടുക്കാനും ഇവരും ചേർന്നു.ഒപ്പനയ്ക്കു പുറമേ വാദ്യങ്ങളും നൃത്ത ഇനങ്ങളും ഇവർക്കു നന്നേ പിടിച്ചു.

കേരള കലയെക്കുറിച്ചും കേരള കലയുടെ പാരമ്പര്യത്തെക്കുറിച്ചും ഓരോ ഇനത്തെ പ്പറ്റിയും മറ്റുള്ളവരോടു തിരക്കി ഇവർ അറിവു നേടി. കുട്ടികളുടെ കാലവൈഭവത്തിൽ സന്തോഷം പ്രകടിപ്പിച്ചാണ് ഇവർ വേദി വിട്ടത്.akjjjjjjm