aunchi-stripകാഞ്ഞിരപ്പള്ളി: അടിച്ചു മോനെ അടിച്ചു. ഇക്കുറി റവന്യൂ കലോത്സവത്തില്‍ അപ്പീലും സെഞ്ചൂറി അടിച്ചു. മൂന്നുദിനം പിന്നിട്ടപ്പോള്‍ 100 അപ്പീലുകളാണ് എത്തിയത്. എച്ച് എസ് എസ് വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലുമാണ് കൂടുതല്‍ അപ്പീലുകളും എത്തിയത്.

നൃത്തഇനങ്ങളിലാണ് കൂടുതലും. എച്ച്എസ് എസ് വിഭാഗത്തില്‍ മാര്‍ഗംകളിയില്‍ ആതിഥേയരായ സെന്റ് ഡൊമിനികസും നല്‍കി ഒരു അപ്പീല്‍. വിധികര്‍ത്താക്കള്‍ മുന്‍ വര്‍ഷങ്ങളില്‍ ആരോപണവിധേയരായവര്‍ ആണ് ഇക്കുറിയും എത്തിയതെന്ന് ആരോപണമുണ്ട്.akjjjjjjm