പൊന്‍കുന്നം: കാര്‍ഷിക കേരളത്തിന്റെ പൂര്‍വകാല നന്മകള്‍ വീണ്ടെടുക്കാന്‍ കഴിയ ണമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ. നാടിനെ പച്ചപ്പണിയിക്കാന്‍ രാപകലന്യെ അധ്വാനിക്കുന്ന കര്‍ഷകര്‍ മാനിക്കപ്പെടണം. കര്‍ഷക ദിനാചരണ പരിപാടികള്‍ ഇതിന് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചിറക്കടവ് കൃഷിഭവന്റെ കര്‍ഷക ദിനാചര ണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. അമല്‍, സജികുമാര്‍ കുന്നാംപരി യാരത്ത്, സിന്ധു ഹരികുമാരന്‍നായര്‍ ഞള്ളമല, ടി.ടി. മൈക്കിള്‍ തൊട്ടിപ്പാട്ട്, വി. ആര്‍. മോഹന്‍ദാസ്,  ലതിക ശ്രീനിവാസന്‍, ഔസേപ്പ് നരിയാനില്‍, മുതിര്‍ന്ന കര്‍ഷക നായ മാധവന്‍നായര്‍ മഠത്തില്‍ എന്നിവരെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരി ച്ചു. കര്‍ഷകദിന സ്മരണയ്ക്കായി തെക്കേത്തുകവല എന്‍എസ് എല്‍പി സ്‌കൂള്‍ വള പ്പില്‍ എംഎല്‍എ തേന്മാവിന്‍ തൈകള്‍ നട്ടു.പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ അധ്യക്ഷതവഹിച്ചു.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ മുഖ്യപ്ര ഭാഷണം നടത്തി. കൃഷി ഓഫീസര്‍ ആര്‍. വേണുഗോപാല്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായ ത്തംഗങ്ങളായ ടി.എന്‍. ഗിരീഷ്‌കുമാര്‍, ജയ ബാലചന്ദ്രന്‍, ജയശ്രീ മുരളീധരന്‍, കെ.ജി. കണ്ണന്‍, ഷാജി പാന്പൂരി, രാജി ടീച്ചര്‍, സ്മിത ലാല്‍, പി. മോഹന്‍ റാം, മോഹന്‍കു മാര്‍ പൂഴിക്കുന്നേല്‍, മോളിക്കുട്ടി തോമസ്, ബിന്ദു സന്തോഷ്, സുബിത ബിനോയ്, റോസമ്മ ടീച്ചര്‍, സോമ അനീഷ്, പ്രജിത് പി., ത്രേസ്യാമ്മ നല്ലേപറന്പില്‍, സുരേഷ് ടി. നായര്‍, ബി. രവീന്ദ്രന്‍നായര്‍, ഉഷശ്രീ കുമാര്‍, വൈശാഖ് എസ്. നായര്‍, കര്‍ഷക പ്രതി നിധികളായ പി.ടി. ഉസ്മാന്‍, ജോസഫ് ടി. തുണ്ടത്തില്‍, പി.എന്‍. ദാമോദരന്‍പിള്ള, കെ.എം. ഗോപാലകൃഷ്ണന്‍നായര്‍, എ.ജി. രാജപ്പന്‍, വി.ആര്‍. മധുകുമാര്‍ തുടങ്ങിയ വര്‍ പ്രസംഗിച്ചു. എന്റെ കൃഷി എന്റെ ഭക്ഷണം എന്ന വിഷയത്തില്‍ ജാന്‍സി കോശി ക്ലാസെടുത്തു.