കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ചിറക്കടവ്, വെള്ളാവൂര്‍, കാഞ്ഞിരപ്പള്ളി, മണിമല, വാഴൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കൊക്കോകൃഷി വ്യാപിപ്പിക്കുന്നതിനു പ ദ്ധതി തയ്യാറായി. 330 ഏക്കര്‍ കൃഷിസ്ഥലത്ത് കൊക്കോകൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി.അത്യല്പാദനശേഷിയുള്ള സി.ടി. 40 ഇനത്തില്‍പെട്ട കൊക്കോയുടെ തൈക ളാണ് ഉത്ഘാടനവേളയില്‍ വിതരണം ചെയ്തത്. കിലോഗ്രാമിന് 150 രൂപാ നിലവില്‍ വിലയുണ്ട്. കൊക്കോത്തോട് പ്രകൃതി സൗഹൃദ ഐസ്ക്രീം കപ്പിനായി കയറ്റുമതി ചെയ്യാനും പദ്ധതി തയ്യാറായിട്ടുണ്ട്.പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10 ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. നിര്‍വ്വ ഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീസാ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യ പ്രഭാഷണം നട ത്തി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, സജിന്‍ വട്ടപ്പള്ളി, റെജി ഒ.വി., കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിമോന്‍ കെ. ജേക്കബ്,
ആത്മ ബി.ടി.എം. മഞ്ജു എം. പിള്ള, ഗ്രീന്ഷോര് ചെയര്മാന് ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ജലജാ ഷാജി, ജോ. സെക്രട്ടറി ജേക്കബ് ബിനോ ജോസഫ്, സണ്ണി കോരുത്തോട്, സാന്‍ മാത്യു കപ്പലുമാക്കല്‍, ജിബു ചാലക്കുഴി, കെ.പി. സുശീലന് കല്ലുകുന്നേല്‍, എം.എം. ഫിലിപ്പ്, ഷിബു വയലില്‍, കെ.സി. വര്‍ഗീസ്, ഷാജി ജോസ്, മണിമല കൊക്കോ ഉല്പാദകസംഘം പ്രസിഡന്റ് എം.കെ. തോമസ്, എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഉല്പാദകസംഘം ഭാരവാഹി ശ്രീ. ഷാജി ജോസ് പദ്ധതി വിശദീകരണം നടത്തി. ഗ്രീന്ഷോര് ഭാരവാഹികളും ഉല്പാദകസംഘം അംഗങ്ങളും വിവിധ പഞ്ചായത്തുകളിലെ കര്‍ഷകരും പങ്കെടുത്തു.