എരുമേലി: കാഞ്ഞിരപ്പള്ളി മേഖലയിലെ കൃഷിവകുപ്പി ന് പുതുചലനം നല്‍കിയ കാഞ്ഞിരപ്പള്ളി മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറും നിലവിലെ ഇടുക്കി ആത്മ പ്രൊജക്ട് ഡയറക്ടറുമായ മാത്യു സഖറിയാസ് തൂങ്കു ഴിക്ക് കര്‍ഷകരുടെ ആദരം.
കര്‍ഷകപക്ഷ വിപണികളുടെ പ്രചാരണത്തിനും ഗ്രീന്‍ ഷോര്‍ എന്ന ആത്മയുടെ കര്‍ഷക കൂട്ടായ്മയ്ക്കും തുട ക്കംകുറിക്കുന്നതിന് ഇദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചി രുന്നു. ഇതിനെ പിന്തുടര്‍ന്ന് കര്‍ഷകരുടെ നേതൃത്വത്തിലു ള്ള വിപണികല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക ളില്‍ വ്യാപിച്ചുവരുന്നു. മേഖലയില്‍ ഫാം ക്ലബ്ബുകളുടെ രൂപീകരണത്തിനും മാത്യു സഖറിയാസ് നിര്‍ണായക പ ങ്കുവഹിച്ചു.

എരുമേലിയില്‍ നടന്ന ഗ്രീന്‍ഷോര്‍ കൂട്ടായ്മയില്‍ പൂവ ത്തോലി ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ഉപഹാരം കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ എബ്ര ഹാം സമ്മാനിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ടി.എസ്. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ പഞ്ചായത്തം ഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അബ്ദുള്‍കരീം, ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍, ലത എബ്രഹാം, എബ്രഹാം ചാലുകുഴി, കെ. നാരായണക്കുറുപ്പ്, ഷാജന്‍ മൂലേപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.