മുക്കൂട്ടുതറ : പഞ്ചായത്ത് വക മാലിന്യം മുക്കൂട്ടുതറ കെ.ഒ.ടി. റോഡില്‍ കരാറുകാ രന്‍ തള്ളുകയും പരാതികള്‍ക്കൊടുവില്‍ പുറത്തെടുത്ത് നീക്കം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പരാതി നല്‍കി നടപടി സ്വീകരിച്ചതിന്റെ ക്രഡിറ്റ് സിപിഎമ്മുകാര്‍ തട്ടി യെടുക്കുകയാണെന്ന് വാര്‍ഡംഗം പ്രകാശ് പുളിക്കന്‍ പത്രസമ്മേളനത്തില്‍ ആരോപി ച്ചു. താനറിയാതെയാണ് മാലിന്യങ്ങള്‍ കരാറുകാരന്‍ തള്ളിയതെന്ന് പ്രകാശ് പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റിന് നേരിട്ട് അറിയാവുന്നതാണ്.

എന്നാല്‍ സിപിഎമ്മുകാരനായ പ്രസിഡന്റ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പ്രസിഡന്റിനെതിരെ മുക്കൂട്ടതറയിലെ സിപിഎം കമ്മറ്റി നിരന്തരം നടത്തിക്കൊണ്ടി രിക്കുന്ന ശീതസമരത്തിന്റെ ഭാഗമായാണ് മാലിന്യവിഷയം വിവാദംമാക്കിയതിന്റെ പിന്നിലെന്ന് പ്രകാശ് പറഞ്ഞു. കെഒറ്റി റോഡില്‍ താമസിക്കുന്നയാളാണ് മറ്റൊരാളുടെ കരാര്‍ ലൈസന്‍സ് ഉപയോഗിച്ച് പഞ്ചായത്തിന്റെ കമുകിന്‍കുഴി യൂണിറ്റിലെ മാലി ന്യങ്ങള്‍ നീക്കം ചെയ്തത്. പറമ്പ് ഉടമ സമ്മതിച്ചിട്ടാണ് മാലിന്യം കുഴിയെടുത്ത് മറവ് ചെയ്തത്.

എന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇക്കാര്യങ്ങള്‍ താനറിഞ്ഞതെന്ന് വാര്‍ഡ് അംഗം പറഞ്ഞു. അപ്പോള്‍ തന്നെ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുട ര്‍ന്ന് അസി. എഞ്ചിനീയര്‍ അന്വേഷണം നടത്തുകയും മാലിന്യങ്ങള്‍ കുഴിയില്‍ നിന്നു മെടുത്ത് കരാറുകാരനെ കൊണ്ട് സ്വന്തം ചെലവില്‍ നീക്കം ചെയ്യിക്കുകയു മായിരു ന്നു. വസ്തുത ഇതായിരിക്കെ ഡിവൈഎഫ്‌ഐയും സിപിഎമ്മും നടത്തിയ പ്രതിഷേ ധം കൊണ്ടാണ് മാലിന്യങ്ങള്‍ നീക്കിയതെന്ന പ്രചരണം വാസ്തവവിരുദ്ധമാണ്.

മുക്കൂട്ടുതറ ടൗണില്‍ പൊതുശൗചാലയം നിര്‍മ്മിക്കാന്‍ തടസ്സം നില്‍ക്കുകയും സ്വകാ ര്യവ്യക്തി കൈയ്യടിക്കിയ പോലീസ് വക സ്ഥലം തിരിച്ചുപിടിക്കുന്നതിന് എതിര്‍ക്കു കയും ചെയ്ത സിപിഎമ്മിലെ നേതാക്കളാണ് ഇപ്പോള്‍ പരിസ്ഥിതി പ്രേമികളും ജന സംരക്ഷകരുമായി ചമയുന്നതെന്ന് വാര്‍ഡ് അംഗം ആരോപിച്ചു. ടൗണില്‍ നടത്തുന്ന മണ്ണെടുപ്പിന് കോഴ വാങ്ങുന്ന നേതാക്കളാണ് ഇതിന്റെ മുന്നിലെന്നും പ്രകാശ് പുളി ക്കന്‍ തുറന്നടിച്ചു.

എരുമേലി പഞ്ചായത്ത് വക കവുങ്ങുംകുഴി മാലിന്യസംസ്കരണ പ്ലാന്റിൽനിന്നുള്ള 10 ലോഡ് മാലിന്യം മുക്കൂട്ടുതറ കെഒടി റോഡിനു സമീപം മറവുചെയ്തതാണു വി വാദത്തിനിടയാക്കിയത്.

പ്ലാന്റിൽനിന്നു 10 കിലോമീറ്റർ അകലെയാണു കെഒടി റോഡ്. മാലിന്യം വലിയ കുഴി എടുത്ത് മറവു ചെയ്തതിനു പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി സ്ഥലത്തെത്തി യിരുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തു കൊടികുത്തുകയും ചെ യ്തു. ഇതോടെ വീണ്ടും മാലിന്യം ഇവിടെ എത്തിക്കാനുള്ള ശ്രമം പൊളിയുകയും ചെയ്തു. മാത്രമല്ല, കുഴിച്ചുമൂടിയ മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തി രുന്നു. ഇതിനുശേഷമാണു ഡിസിസി സെക്രട്ടറികൂടിയായ വാർഡ് അംഗം പ്രകാശ് പുളിക്കനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ളവർ രംഗത്തെത്തിയത്. അംഗത്തിന്റെ അറിവോടെയാണു മാലിന്യം മൂടിയതെന്നാണ് ആരോപണം.