എരുമേലി : രാത്രിയില്‍ കയര്‍ പൊട്ടിച്ച് പോയ പോത്തിനെ ഇന്നലെ പകല്‍ ഉടമ തിര ക്കിയെത്തിയപ്പോള്‍ കുതറിയോടിയ പോത്ത് പൊട്ടക്കിണറ്റില്‍ വീണു. നാട്ടുകാരും ഉ ടമയും പരിശ്രമിച്ചിട്ടും കരയ്ക്ക് കയറ്റാനാകാതായപ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിളി ച്ചുവരുത്തി. കയറില്‍ കുരുക്കും ബെല്‍റ്റുമിട്ട് സുരക്ഷിതമാക്കി പോത്തിനെ അനായാ സം കിണറ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു.

ഇന്നലെ ഉച്ചകഴിഞ്ഞ് എരുമേലിയിലാണ് സംഭവം. വേങ്ങശ്ശേരില്‍ അബ്ദുല്‍ അസീസി ന്റെ പോത്താണ് സെന്റ് തോമസ്‌ഹൈസ്‌കൂളിന് സമീപത്ത് പുത്തന്‍വീട്ടില്‍ ഗ്രൗണ്ടി ലെ കിണറ്റില്‍ വീണത്. ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. 
കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സിലെ ലീഡിംഗ് ഫയര്‍മാന്‍ വി.കെ പ്രസാദ്, അസി. സ്റ്റേ ഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍, ഫയര്‍മാന്‍മാരായ പി.റ്റി. മധുസൂദനന്‍, ജൂബി തോമസ്, ഡ്രൈവര്‍ ടി.വി. റെജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്ത നം.