എരുമേലി : ജൈവമാലിന്യസംസ്‌കരണ യൂണിറ്റായി ഉത്ഘാടനം ചെയ്ത് വര്‍ഷങ്ങ ളായിട്ടും മാലിന്യമിടുന്നതല്ലാതെ സംസ്‌കരണം നടത്താത്ത കമുകിന്‍കുഴിയില്‍ ഇനി മാലിന്യമിടാന്‍ അനുവദിക്കില്ലെന്നറിയിച്ച് ഗ്രാമപഞ്ചായത്തിന്റെ മാലിന്യശേഖരണ ലോറി നാട്ടുകാര്‍ തടഞ്ഞിട്ടതോടെ സംഘര്‍ഷം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സമരം സംഘടിപ്പിച്ച ആളാണ് ഇപ്പോള്‍ പ്രസിഡന്റ്. ഇദ്ദേഹം നീതി നല്‍കുമെന്ന് ക രുതിയ നാട്ടുകാര്‍ അതിനായി കാത്തിരുന്നത് രണ്ടരവര്‍ഷം.

തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ ലോറി തടഞ്ഞിട്ടത്. നാട്ടുകാരെ അറസ്റ്റ് ചെയ്ത് മാറ്റു മെന്ന് പോലീസ് അറിയിച്ചപ്പോള്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറായി നാട്ടുകാര്‍ മുന്നോട്ടു വന്നത് പോലീസിനെ അന്ധാളിപ്പിച്ചു. ഇത്തവണത്തെ ഓണം ജയിലില്‍ കിടന്ന് കഴി ച്ചോളാമെന്ന് നാട്ടുകാര്‍ ഒന്നടങ്കം വിളിച്ചുപറഞ്ഞതോടെ പോലീസ് അറസ്റ്റിന് മുതി ര്‍ന്നില്ല. ഇന്ന് മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് പോലീസ് നല്‍കിയ ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞു പോ യി.ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് കമുകിന്‍കുഴിയില്‍ നാട്ടുകാര്‍ പഞ്ചായത്തി ന്റെ മാലിന്യശേഖരണലോറി തടഞ്ഞിടുന്നത്. ഓരോ തവണയും പഞ്ചായത്ത് പ്രസി ഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചി രുന്നത്. മാലിന്യങ്ങള്‍ എല്ലാം തന്നെ ഉടന്‍ മാറ്റിക്കൊള്ളാമെന്നാണ് ഉറപ്പ് നല്‍കിയിരു ന്നത്. നാട്ടുകാര്‍ തടയുമ്പോഴൊക്കെ ഇതിനായി രണ്ട് മാസത്തെ സാവകാശം പ്രസിഡ ന്റ് ആവശ്യപ്പെടുമായിരുന്നുവെന്ന് പറയുന്നു. ഈ കാലാവധിയെല്ലാം കഴിയുമ്പോ ഴൊക്കെ ഇതേ പല്ലവി ആവര്‍ത്തിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോ ജിന്റെ സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യ ങ്ങള്‍ നീക്കാന്‍ ഉടന്‍ ടെണ്ടര്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മാലിന്യങ്ങള്‍ നീ ക്കാതെ ഇനി മാലിന്യങ്ങള്‍ ഇടാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചാണ് നാട്ടുകാര്‍ മട ങ്ങിയത്. തുടര്‍ന്നാണ് ഇന്നലെ മാലിന്യങ്ങളുമായി ലോറി എത്തിയത്. കമുകിന്‍ കുഴി യിലെ യൂണിറ്റില്‍ സംസ്‌കരണത്തിന് യാതൊരുവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടി ല്ല. അതേസമയം സംസ്‌കരണ യൂണിറ്റായാണ് 10 വര്‍ഷം മുമ്പ് ഉത്ഘാടനം ചെയ്തത്. ഏതാനും മാസക്കാലം ഒരു സ്വകാര്യ കരാറുകാരന്‍ മാലിന്യങ്ങള്‍ തരംതിരിച്ചുമാറ്റി ജൈവവളമാക്കിയിരുന്നു.

ഈ കരാറുകാരനെ തുടരാന്‍ അനുവദിച്ചില്ല. ഇതിന് ശേഷമാണ് സംസ്‌കരണമില്ലാതെ മാലിന്യസൂക്ഷിപ്പുകേന്ദ്രമായി കമുകിന്‍കുഴി യൂണിറ്റ് മാറിയത്. ഏകദേശം 200 ലോഡോളം മാലിന്യങ്ങള്‍ യൂണിറ്റിലെ നാല് ഷെഡ്ഡുകളിലായി നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. വരിക്കമ്മാക്കല്‍ തോമസ് മാത്യു, പുത്തന്‍പുരയില്‍ സോയുസ് തോമസ്, ജോളി തോമസ്, ജിന്‍സി ജോബി എന്നിവരുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് പ്രക്ഷോഭവുമായി രംഗത്തുള്ളത്.