കപ്പാട് വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്…

കാഞ്ഞിരപ്പള്ളി കാള കെട്ടി സ്വദേശി ജോജോ ചെമ്മരപ്പള്ളിക്കാണ് കുത്തേറ്റത്. കാളകെട്ടി സ്വദേശി
ലാലി തുരുത്തിയിലാണ് കുത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂളിന് സമീപമാണ് സംഭവമുണ്ടായത്. വാക്ക് തർക്കമാണ് കത്തികുത്തിൽ കലാരിച്ചത്. കുത്തേറ്റ ജോജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയറിനാണ് കുത്തേറ്റത്. രണ്ട് മുറിവ് ഉണ്ട്. ജോജോയുടെ പരിക്ക് ഗുരുതരമല്ലന്ന് പോലീസ് അറിയിച്ചു.ലാലി സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി.. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.