എരുമേലി : കനത്ത മഴയെ തുടർന്ന് പമ്പ,അഴുത,മണിമലയാർ നദികളിൽ വെളളപ്പൊ ക്കം. കണമലയിലെ പഴയ പാലവും അറയാഞ്ഞിലിമണ്ണ് പാലവും മണിക്കൂറുകളോ ളം വെളളത്തിനടിയിലായി. പെരുന്തേനരുവിയിൽ ജല വൈദ്യുതി ഡാമിൻറ്റെ ഷട്ടറു കൾ തുറക്കേണ്ടി വന്നു. എരുമേലിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൻറ്റെ എതിർവശ ത്ത് വലിയവതോടിൻറ്റെ തീരം ഇടിഞ്ഞു കരിങ്കൽകെട്ടിലുളള സംരക്ഷണഭിത്തി ഒലി ച്ചുപോയി.

ഇറിഗേഷൻ വിഭാഗം നിർമിച്ച സംരക്ഷണ ഭിത്തിയാണ് തകർന്ന് ഒലിച്ചുപോയത്. നി ർമാണത്തിലെ ഗുണനിലവാരം മോശമായതാണ് കാരണ. സമീപത്തെ വൈദ്യുതി പോ സ്റ്റും ലൈനുകളും അപകടഭീഷണിയിലാണ്. കിഴക്കൻ മേഖലയിൽ വ്യാപകമായി കൃ ഷികൾ നശിച്ചു. മണ്ണിടിച്ചിലുമുണ്ടായി.