കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പതിനാറാം വാർഡിൽ പെട്ട ചിറയിൽ മാത്യു വർക്കിയു ടെ വീടാണ് തകർന്നത്. സമീപത്തെ കൈത്തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചെ ത്തിയതിനെ തുടർന്ന് ആദ്യം വീടിന്റെ സംരക്ഷണഭിത്തി തകരുകയായിരുന്നു.തുടർന്ന്  കഴിഞ്ഞ ദിവസം വീടിന്റെ അടുക്കളയടക്കം രണ്ടു മുറികൾ പൂർണമായും നിലംപൊത്തി. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീടി ന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലാ ണ്.സമീപത്തായുള്ള അഞ്ച് വീടുകളും അപകട ഭീക്ഷണിയിലാണ്.