കാഞ്ഞിരപ്പള്ളി: ടൗണില്‍ ഓടകള്‍  വൃത്തിയാക്കത്തതു മൂലം മഴവെളളം ഒഴുകി പോകുന്നതിന് തടസമായത് ദുരിതമായി. ഇന്നലെത്തെ കനത്ത മഴയില്‍ പാതകള്‍  വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കവിയാത്ത വി ധമാണ് ടൗണില്‍ വെള്ളക്കെട്ട് ഉണ്ടയത്.  ടൗണിന്റെ പല ഭാഗങ്ങളിലും സ്ഥിതി ഇതു തന്നെ.

പലയിടങ്ങളിലും ഓടകള്‍ മണ്ണും കല്ലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  ഉയര്‍ന്ന പ്രദേശത്തെ വെള്ളം ഒഴുകിയെത്തുന്നത് ദേശീയപാതയിലാണ്. ദേശീയ പാതയില്‍ നിന്നും എസ്ബിഐ ബാങ്കിലേക്കുള്ള തകര്‍ന്ന റോഡിലെ മെറ്റലുകളും മണ്ണും കന ത്തെ മഴയില്‍ റോഡിലേക്കാണ് ഒവുകിയെത്തിയത്. ഇത് ഇരുചക്രവാഹനങ്ങള്‍ അപകടത്തിപ്പെടുന്നതിന് കാരണമായി. രണ്ടു ബൈക്ക് യാത്രക്കാരാണ് മെറ്റലുക ളില്‍ കയറി തെന്നി വീണത്. ഈ ഭാഗത്തെ ഓടകള്‍ അടഞ്ഞു കിടക്കുകയാണ്.ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നുപോകുപ്പോള്‍ മെറ്റലുകള്‍ തെറിച്ച് വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും തെറിച്ച് വീഴുകയാണ്. ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലാണ് വെള്ളകെട്ട് കൂടുതലും. വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ദേശീയ പാത വിഭാഗമാണ് ഓടകള്‍ വൃത്തിയാക്കേ ണ്ടതെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം.

എന്നാല്‍, തര്‍ക്കമൂലം ദുരിതത്തിലായിരിക്കുന്നത് പൊതു ജനങ്ങളാണ്. അടിയന്ത രമായി ഓടകള്‍ വൃത്തിയാക്കണമെന്നാവശ്യം ശക്തമാണ്.