ഹയർ സെക്കണ്ടറി വിഭാഗം കഥകളി സംഗീതത്തിലും ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലുമാണ് ജേഷ്ഠാനുജൻമാർ വിജയികളായത്.സഹോദരങ്ങളായ വിമലും അമലുമാണ് വിജയിച്ചത്.തുടർച്ചയായി മൂന്നാം വർഷമാണ് വിമൽ സാഗർ വിജയിയാ കുന്നത്.
ഇത്തിത്താനം എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.വിമൽ പ്ലസ് ടു വിദ്യാർത്ഥിയും അമൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. അധ്യാപകരായ വിദ്യാ സാഗറിന്റെയും ശ്രീജ വി.എസിന്റെയും മക്കളാണിവർ.
പാരമ്പര്യമായി കഥകളിയെ സ്നേഹിക്കുന്ന ഇവരാണ് മക്കളുടെ വഴികാട്ടി. കലാമണ്ഡലം ബാലചന്ദ്രന്റെ ശിക്ഷ്യരാണ് ഇരുവരും.